ഭാഷാധ്യാപനം ജീവൽ പ്രധാനമായ കർമ്മം, കവി: സച്ചിദാനന്ദൻ
തൃശൂർ:പൗരസ്ത്യഭാഷാദ്ധ്യാപക സംഘടന പി.ബി.എസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ തൃശൂരിൽ തുടങ്ങി പൗരസ്ത്യഭാഷാദ്ധ്യാപക സംഘടന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സാഹിത്യ അക്കാദമി പ്രസിഡൻ്റ് ഡോ. കെ.സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. ഭാഷാധ്യാപനം ജീ വൽ പ്രധാനമായ കർമ്മമാണെന്നും വാക്കുകളുടെ കൂട്ടം മാത്രമല്ല ഭാഷയെന്നും മനുഷ്യനെ ജിവിപ്പിക്കാൻ പ്രചോദനം നൽകുന്ന ജീവാമൃതമാണ് മാതൃഭാഷയെന്നും സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.സംസ്ഥാന പ്രസിഡൻ്റ് പി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത എഴുത്തുകാരനും ചിത്രകലാനിരൂപകനുമായ പി.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പരമ്പരാഗതമായ ഭാഷാ പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും വ്യാകരണപഠനം ഭാഷയെ പരിപോഷിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നും സാഹിത്യം കല തുടങ്ങിയ രംഗത്തെ പ്രമുഖരും പങ്കെടുത്തു, സുദർശനം സുകുമാരൻ നായർ, ശശി കളരിയേൽ, കെ.ദിനേശ് കുമാർ, എം വി മഹിപാൽ, കെ.എസ് വിനോദ് ,ജോയ് സി, പ്രമോദ് വാഴങ്കര എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.സംസ്ഥാന ജന സെക്രട്ടറി രാമചന്ദ്രൻ പി.ആർ സ്വാഗതവും സിന്ധു നന്ദിയും പറഞ്ഞു.
ശശി കളരിയേൽ
Comments (0)