ഈ ബുളളറ്റുകാരനെ കണ്ടെത്താന്‍ സഹായിക്കണം; സൈക്കിള്‍ യാത്രക്കാരന്റെ മരണത്തിനിടയാക്കിയ ബൈക്ക് കണ്ടെത്താന്‍ പൊലീസിന്റെ അഭ്യര്‍ത്ഥന
തിരുവനന്തപുരം: വലിയവേളി ഗ്രൗണ്ടിന് സമീപം സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ടശേഷം നിറുത്താതെ പോയ ബൈക്ക് യാത്രികനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ 29ന് ഉച്ചയ്ക്ക് 1ന് നടന്ന അപകടത്തില്‍ വലിയവേളി സ്വദേശി സെല്‍വം (59) മരിച്ചിരുന്നു. അപകടത്തിന് ഇടയാക്കിയ ബൈക്കിന്റെ ക്യാമറാദൃശ്യം പൊലീസ് പുറത്തുവിട്ടു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെക്കാണുന്ന നമ്ബരുകളില്‍ അറിയിക്കണമെന്ന് തുമ്ബ പൊലീസ് അറിയിച്ചു. ഫോണ്‍:0471 -2563754 ,9497947106, 9497980025



Author Coverstory


Comments (0)