ബി.ഡി.ജെ.എസ് പിളര്‍ന്നു; പുതിയ പാര്‍ട്ടി ഭാരതീയ ജനസേന

ബി.ഡി.ജെ.എസ് പിളര്‍ന്നു; പുതിയ പാര്‍ട്ടി ഭാരതീയ ജനസേന

തിരുവനന്തപുരം: ബി.ഡി.ജെ.എസ് വിട്ട ഒരു വിഭാഗം നേതാക്കള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഭാരതീയ ജനസേന എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്.

യു.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ ഭാരതീയ ജനസേന അറിയിച്ചു.

2015 ഡിസംബര്‍ അഞ്ചിന് എസ്.എന്‍.ഡി.പി യോഗം നേതൃത്വത്തിന്‍റെ പിന്തുണയോടെ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് ഭാരത് ധര്‍മ്മ ജനസേന (ബി.ഡി.ജെ.എസ്.). എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചത്. തുഷാര്‍ വെള്ളാപ്പള്ളിയാണ് അധ്യക്ഷന്‍.

എന്‍.ഡി.എയില്‍ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പിയുമായി അഭിപ്രായ ഭിന്നതയിലാണ്.