പാമ്ബിനെ കണ്ടാല്‍ വടിയെടുക്കേണ്ട, ആപ്​ തുറക്കൂ

പാമ്ബിനെ കണ്ടാല്‍ വടിയെടുക്കേണ്ട, ആപ്​ തുറക്കൂ

കൊ​ച്ചി: വ​ഴി​യി​ലൊ​രു പാ​മ്ബി​നെ ക​ണ്ടാ​ല്‍ ആ​ദ്യം​ത​ന്നെ വ​ടി​യെ​ടു​ക്കാ​ന്‍ വ​ര​​ട്ടെ. സ്​​മാ​ര്‍​ട്ട്​ ഫോ​ണി​ലെ ആ​ന്‍​ഡ്രോ​യ്ഡ് ആ​പ്​ സ്​​നേ​ക്​​പീ​ഡി​യ (Snakepedia) തു​റ​ന്നാ​ല്‍​ അ​തേ​ത്​ പാ​െ​മ്ബ​ന്ന്​ തി​രി​ച്ച​റി​യാം. വി​ഷ​മു​ണ്ടോ, ക​ടി​യേ​റ്റാ​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷ എ​ന്ത്, ഏ​ത്​ ആ​ശു​പ​ത്രി​യി​ല്‍ പോ​ക​ണം, അ​വി​ടേ​ക്ക്​ വ​ഴി​യെ​ങ്ങ​നെ തു​ട​ങ്ങി പാ​മ്ബി​െ​ന പി​ടി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ വ​രെ​യു​ണ്ട്​ സ്​​നേ​ക്​ പീ​ഡി​യ​യി​ല്‍. പാ​മ്ബി​നെ തി​രി​ച്ച​റി​യാ​നു​ള്ള വ​ഴി​യാ​ണ് ആ​പ്. ശാ​സ്ത്ര​കു​തു​കി​ക​ളും പ്ര​കൃ​തി​സ്നേ​ഹി​ക​ളും ഡോ​ക്ട​ര്‍​മാ​രും ചേ​ര്‍​ന്ന കൂ​ട്ടാ​യ്മ​യാ​ണ് ഇ​തി​നു പി​ന്നി​ല്‍.

ന​വീ​ന്‍​ലാ​ല്‍ പ​യ്യേ​രി, സ​ന്ദീ​പ്​ ദാ​സ്, ഉ​മേ​ഷ്​ പാ​വു​ക​ണ്ടി, ഡോ. ​പി.​എ​സ്. ജി​നേ​ഷ്, ഡോ. ​കെ.​കെ. പു​രു​ഷോ​ത്ത​മ​ന്‍, ഡോ. ​നേ​ഥ ഹു​സൈ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

'ക​ടി​യേ​റ്റ രോ​ഗി​യോ​ടൊ​പ്പം ക​ടി​ച്ച പാ​മ്ബി​നെ​ക്കൂ​ടി ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന​ത്​ ചി​കി​ത്സ​ക്ക്​ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന്​ ഡോ. ​പി.​എ​സ്. ജി​നേ​ഷ്​ പ​റ​യു​ന്നു. കേ​ര​ള​ത്തി​ല്‍ 12 കു​ടും​ബ​ങ്ങ​ളി​ലാ​യി നൂ​റി​ല​ധി​കം ഇ​നം പാ​മ്ബു​ക​ളാ​ണു​ള്ള​ത്. ഇ​വ​യു​ടെ എ​ഴു​നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ള്‍ ആ​പ്പി​ല്‍ കാ​ണാം. 72 സ്പീ​ഷീ​സു​ക​ളി​ലെ വ​ലി​യ പാ​മ്ബു​ക​ളു​ടെ 675ല​ധി​കം ചി​ത്ര​ങ്ങ​ളു​ണ്ട്. ചി​ല പാ​മ്ബു​ക​ളു​ടെ 20 നി​റ​ഭേ​ദ​ങ്ങ​ള്‍​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള 130ലേ​റെ പേ​ര്‍ പ​ക​ര്‍​ത്തി​യ​താ​ണ്​ ചി​ത്ര​ങ്ങ​ള്‍. പാ​മ്ബു​ക​ളെ അ​വ​യു​ടെ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം പേ​രു​ക​ള്‍ കൊ​ണ്ടോ ശാ​സ്ത്ര​നാ​മം കൊ​ണ്ടോ തി​ര​ഞ്ഞ്​ ആ​പ്പി​ല്‍​നി​ന്ന്​ ക​ണ്ടു​പി​ടി​ക്കാം. പ്ര​തി​വി​ഷം അ​ട​ക്കം ആ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​മു​ള്ള 158 ആ​ശു​പ​ത്രി​ക​ളു​ടെ ലി​സ്​​റ്റും ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​വ​യി​ലേ​ക്ക്​ ഗൂ​ഗി​ള്‍ മാ​പ്പ് റൂ​ട്ടും ല​ഭ്യ​മാ​ണ്. പാ​മ്ബു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ വ​നം വ​ന്യ​ജീ​വി വ​കു​പ്പി​െന്‍റ ലൈ​സ​ന്‍​സ്​ ല​ഭി​ച്ച 800ല​ധി​കം പേ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള, ഫോ​ണ്‍ ന​മ്ബ​റും കാ​ണാം.

പാ​മ്ബി​നെ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ വി​ദ​ഗ്ധ​രോ​ട് നേ​രി​ട്ട്​ ചോ​ദി​ക്കാ​നും മൂ​ന്ന് ഫോ​ട്ടോ​ക​ള്‍​വ​രെ അ​യ​ക്കാ​നും ആ​പ്പി​ല്‍ ക​ഴി​യും. അ​തേ​സ​മ​യം, പാ​മ്ബു​ക​ടി​യേ​റ്റാ​ല്‍ മ​റു​പ​ടി​ക്ക് കാ​ത്ത് നി​ല്‍​ക്കാ​തെ, എ​ത്ര​യും പെ​ട്ടെ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്ത​ണ​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ല്‍​കു​ന്നു​ണ്ട്​ ആ​പ്പി​െന്‍റ അ​ണി​യ​റ​ക്കാ​ര്‍.