ലോകത്തിന് മാതൃകയും കരുതലുമായും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്,,, ശ്രീ, അമിത് ഷാ,

ലോകത്തിന് മാതൃകയും കരുതലുമായും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്,,, ശ്രീ, അമിത് ഷാ,
എല്ലാവർക്കും സമ്പൂർണ മനസോടെ ആദരവ് അർപ്പിച്ചു കൊണ്ട് പ്രസംഗം തുടങ്ങിയ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ നിർഭാഗ്യവശാൽ ഒഡീശയിലുണ്ടായ തീവണ്ടി അപകടത്തിൽ ജീവൻ പൊലിഞ്ഞു പോയവരുടെയും അവരുടെ കുടുംബങ്ങളുടെയുംദു:ഖത്തിൽ പങ്ക് ചേർന്ന് കൊണ്ടാണ് ചടങ്ങിൽ സംസാരം ആരംഭിച്ചത്', കേരളത്തിൽ വരുമ്പോൾ എൻ്റെ മനസ് ശാന്തമാകുന്നത് അമ്മയുൾപ്പെടെ നിരവധി മഹാരഥൻ മാരുടെ "ജന്മം കൊണ്ട് ശ്രേഷ്ഠമായ കേരളത്തിലുള്ള അമ്മ എനിക്ക് മാത്രമല്ല ലോകത്തിന് തന്നെ ശാന്തി പകരുന്ന വിശ്വ മാതാവാണ്, ആ അമ്മയും അമ്മയുടെ മക്കളും ഈ രാജ്യത്തിന് വേണ്ടിയും ലോകനന്മക്ക് വേണ്ടിയും ചെയ്യുന്ന സേവനങ്ങുക്കു് നന്ദി പായാൻ എനിക്കിവിടെ അവസരം തന്നതിന് നന്ദിയുണ്ട്, ഭാരതത്തിൻ്റെ പരമ്പരാഗതമായ സാസ്കാരികതക്ക് ഊന്നൽ നൽകി ഭാരതീയ സംസ്കാരത്തെ ലോകത്തിന് മുൻപിൽ എത്തിക്കുന്നതിന് അമ്മയുടെ പ്രവർത്തനങ്ങൾ അഭിമാനകരമായ ഒന്നാണ് അമ്മ എന്തെല്ലാം കാര്യങ്ങൾ ഏറ്റെടുത്തിട്ടുണ്ടൊ അതെല്ലാം വിജയത്തിലെത്തിയിട്ടുണ്ട് എന്നതിൻ്റെ ഒരു ഉദാഹരണം മാത്രമാണ് ഈ ആശു പത്രി, അമ്മയുടെ അനുഗ്രഹം കൊണ്ട് അമൃതപുരിയിലും കൊച്ചിയിലും രണ്ട് റിസർച്ച് സെൻ്ററുകളും തുടങ്ങിയത് രാജ്യത്തിന് അഭിമാനകരമാണ്, അമൃതയുടെ ഈ റിസർച്ച് കേന്ദ്രങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്, ഫരിദാബാദ് ,, ചിക്കാഗോ, എന്നിവിടങ്ങളിൽ പ്രവർത്തനത്തിന് നാന്ദി കുറിച്ച ആശുപത്രികൾ രാജ്യത്തിന് തന്നെ അഭിമാനമാണ്, 1998-2023 വരെയുള്ള അമൃതയുടെ സേവനം ലഭ്യമായിട്ടുള്ളത് ലക്ഷക്കണക്കിന് പേർക്കാണ് 20 ലക്ഷം പേർക്ക് ലഭിച്ച സൗജന്യ ചികിത്സ അവർ ഒരിക്കലും മറക്കുകയില്ല, കോടി കണക്കിന് രൂപ സേവനങ്ങൾക്ക് വേണ്ടി ചിലവാക്കുന്നത് മഹത്തരമാണ് അത് മാത്രമല്ല പുതിയ പുതിയ ടെക്നോളജികളും റോബോട്ടിക്ക്, കരൾ മാറ്റി വക്കലും അമൃതയിൽ തന്നെയാണ് നടന്നിട്ടുള്ളത് കൂടാതെ മുട്ടുമാറ്റി വക്കൽ ശസ്ത്രക്രിയയും ഇവിടെയാണ് ഇതെല്ലാം ലോകത്തിന് മുൻപിൽ അമ്മ നൽകിയ സേവനം ഭാരതത്തിന് അഭിമാനമാണ്, രാഷ്ട്രപതിയായിരുന്ന അബ്ബുൾ കലാം ഒരിക്കൽ പറഞ്ഞ കാര്യം ഇത്തരുണത്തിൽ ഞാൻ ഓർക്കുന്നു. അൻപ് എന്നത് അമ്മയിൽ നിന്നാണ് ഞാൻ പഠിച്ചത് എന്നാണ് അദ്ദേഹം ഒരിക്കൽ പറഞ്ഞത്, അൻപ് എന്ന വാക്കിൻ്റെ അർത്ഥം തന്നെ അമ്മ എന്നതായി , അമ്മയുടെ സേവനം ഗുജറാത്തിൽ ഭൂകമ്പമുണ്ടായ സ്ഥലത്ത് പോലും നാം കണ്ടതാണ് അമ്മയുടെ സേവനത്തിന്അതിരുകളില്ല, ആ കരുതൽ കേരളം കടന്ന്,പോയിട്ടുണ്ട്, ഗുജറാത്ത്, കശ്മിർ, ഇൻഡ്യക്ക് പുറത്ത് നേപ്പാൾ, തുടങ്ങി എവിടെയെങ്കിലും ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ടുണ്ടോ അവിടെയെല്ലാം അമ്മയും അമ്മയുടെ ദയയും സേവനവും ഓടിയെത്തിയിട്ടുണ്ട്, 45000 ഭവനങ്ങൾ, ഒരു കോടി പേർക്ക് ആഹാരം തുടങ്ങി നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുൻപിലുണ്ട്, സ്വച്ച്ഭാരത് ,ആയുഷ്മാൻ, അങ്ങനെ നിരവധി പദ്ധതികൾ നമ്മുടെ പ്രധാനമന്ത്രി ഏർപ്പെടുത്തിയ മഹത്തായ കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ഉപകാരപ്പെടുത്തിയിട്ടുള്ളത് അമ്മയുടെ സേവനപാതയിലൂടെ കൂടിയാണ് ,പുതിയ തലമുറക്കായ് മെഡിക്കൽ കോളേജുകളുടെയും എണ്ണം വർദ്ധിപ്പിച്ചത് കൂടാതെ MBBS,PG .സീറ്റ്, എന്നിവയുടെയും ,22 ആൾ ഇന്ത്യ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റുട്ട് കളും നമ്മൾ പുതിയ തായ് ആരംഭിച്ചു കഴിഞ്ഞു., എന്തുകൊണ്ടും അമ്മയുടെയും അമൃതാനന്ദമഠത്തിൻ്റെയും സേവനങ്ങൾ ഈ രാജ്യത്തിന് അഭിമാനകരമാണ് അതിന് വേദിയായ ഈ കേരളവും അമ്മയോടൊപ്പം ലോകത്തിൻ്റെ നിറുകയിൽ അഭിമാനത്തോടെ തലയുയർത്തി നില്ക്കട്ടെയെന്നും തൻ്റെ പ്രസംഗത്തിൽ ശ്രീ അമിത് ഷാ ആശംസിച്ചു