ഇരട്ടി പെൻഷനുവേണ്ടി രണ്ടു വർഷം കഴിഞ്ഞു മാറി കൊടുത്തത് 25 പഴ്സനൽ സ്റ്റാഫ്
തിരുവനന്തപുരം: ഈ സർക്കാർ രണ്ടുവർഷം പൂർത്തിയാക്കിയതിനു പിന്നാലെ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽ നിന്നു പുറത്തോട്ട് പോയത് 35 പേർ, രണ്ടുവർഷം സേവനമനുഷ്ഠിച്ചാൽ പെൻഷൻ കിട്ടും എന്നതിൽ ഒരാൾ ഒഴിയുന്ന തസ്തികയിൽ പുതിയ ആളെ നിയമിച്ച് അങ്ങനെ രണ്ടു പേർക്ക് പെൻഷൻ നൽകാനായിരുന്നു ഇതിൽ 25 പേരും രാജിവച്ചത്. ചട്ടത്തിലെ ഇളവുകൾ ദുരുപയോഗം ചെയ്ത് ഇത്തരത്തിൽ പെൻഷൻ വാങ്ങുന്ന പ്രവണത യുഡിഎഫ്, എൽഡിഎഫ് വ്യത്യാസമില്ലാത കാലങ്ങളായി തുടരുകയാണ്. ഇത് കാരണമാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പഴ്സനൽ സ്റ്റാഫിൽ പ്രവർത്തിച്ചിരുന്ന കാലാവധി കൂടി ഉൾപ്പെടുത്തിയിട്ടുള്ള അധിക പെൻഷൻ ആണ് ഇനി ലഭിക്കുക. മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിന്റെ ആൾ ബലം 30 ൽ നിന്നും 37 ആയി ഉയർത്തുന്നതിനോട് ധനവകുപ്പിന് താൽപര്യമുണ്ടായിരുന്നില്ല. സർക്കാരിന്റെ നയം 25 പേർ മതി എന്നിരിക്കെ 37 ആക്കുന്നതിലേ അനൗചിത്യം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നെത്തിയ ഫയൽ ആയതിനാൽ മയത്തിൽ ആണ് ഇഷ്ടക്കേട് രേഖപ്പെടുത്തിയത്. പഴ്സനൽ സ്റ്റാഫിന്റെ എണ്ണം മുൻകാല പ്രാബല്യത്തോടെ 37 ആക്കുന്നതിനെ നിയമവകുപ്പ് എതിർക്കും എന്നതിനാൽ ഫയൽ അവിടേക്ക് അയച്ചതും ഇല്ല.മുന്‍ സര്‍ക്കാരുകളുടെ കാലത്ത് പൊളിറ്റിക്കല്‍ സെക്രടറി തുടങ്ങിയ പദവികള്‍ താല്‍ക്കാലികമോ ഡെപ്യൂട്ടേഷന്‍ നിയമനങ്ങളോ ആയിരുന്നു.അതിനാല്‍ ഇവര്‍ പെന്‍ഷന് ആര്‍ഹരല്ലായിരുന്നു.ഈ സര്‍ക്കാര്‍ സ്ഥാനമൊഴിയും മുന്‍പ് 7 പേരെ ചട്ടം ഭേദഗതി ചെയ്തു പഴ്സനല്‍ സ്ടഫ്ഫില്‍ ഉള്‍പെടുത്തിയതോടെ ആജീവനാന്ദം ഇവര്‍ക്ക് പെന്‍ഷന്‍ വാങ്ങാം പഴ്സനല്‍ സ്ടഫ്ഫിനു വേണ്ടി ചട്ടം ഭേതഗതി ചെയ്ത കാര്യം കഴിഞ്ഞ മന്ത്രി സഭാ പത്രക്കുറിപ്പില്‍ പ്രസ്സ് സെക്രട്ടറി ഉള്‍പെടുത്തിയിട്ടുമില്ല.ഇരു ചെവി അറിയാതെ ചട്ടം തിരുത്തി പെന്‍ഷന്‍ വാങ്ങാന്‍ നടത്തിയ നീക്കമാണ് വാര്‍ത്ത പുറത്തായതോടെ പാളിയത് .
Comments (0)