ഹെലികോപ്റ്റര്‍ അനാവിശ്യ ധൂര്‍ത്ത് ; ഒഴിവാക്കുന്നു
തിരുവനന്തപുരം : വാടകയ്ക്കെടുത്തത് മുതല്‍ വിവാദങ്ങളിലൂടെ പറക്കുന്ന ഹെലികോപ്റ്റര്‍ സര്‍ക്കാര്‍ ഒഴിവാക്കുന്നു.പൊതുമേഖല സ്ഥാപനമായ പവന്‍ഹന്‍സിന് അമിത വാടക നല്‍കി കൊണ്ടുവന്ന ഹെലികോപ്ത്ടറാണ് കരാര്‍ പുതുക്കാതെ വേണ്ടെന്ന് വയ്ക്കുന്നത്.ഇത് സംബന്ധിച്ച ഉത്തരവ് ഉടനുണ്ടാകും. പ്രകൃതി ദുരന്ത വേളകളിൽ വേഗത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എന്ന പേരിലാണ് പോലീസ് വകുപ്പ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്.. 11 സീറ്റുള്ള ഇരട്ട എൻജിൻ ഹെലികോപ്റ്റർ മാസം 1.44 കോടിയാണ് വാടക. കൂടുതൽ ഉപയോഗിച്ചാൽ മണിക്കൂറിന് 67,000 രൂപ വീതം നൽകണം. തിരുവനന്തപുരം വിമാനത്താവളത്തിൽ സൂക്ഷിച്ചിരുന്ന കോപ്ടർ മുഖ്യമന്ത്രി രണ്ട് തവണ ഉപയോഗിച്ചിരുന്നു. അനാവശ്യ ദൂരത്താണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിലൂടെ ഉണ്ടായതെന്ന് സിപിഎമ്മും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാർച്ച് 31നു മുമ്പ് കരാർ അവസാനിപ്പിക്കാൻ ആലോചിക്കുന്നത്. വൻ തുക നൽകി പവൻസുമായി കരാർ പുതുക്കേണ്ടത് ഇല്ലെന്ന് ആഭ്യന്തരവകുപ്പ് അനൗദ്യോഗിക തീരുമാനമെടുത്തിട്ടുണ്ട്. വനമേഖലയിലെ മാവോയിസ്റ്റ് നിരീക്ഷണം ശക്തമാക്കാനാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത് എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. കോടികൾ വെള്ളത്തിലാക്കി എന്നുമാത്രം. കഴിഞ്ഞ ഏപ്രിൽ 16ന് ഒപ്പുവെച്ച കരാർ അനുസരിച്ച് 19 കോടിയോളം രൂപ ചെലവായി എന്നാണ് കണക്ക്.
Comments (0)