കിണറ്റില്‍ തിരയിളക്കം; വീട്ടുകാര്‍ പരിഭ്രാന്തിയില്‍
ചാരുംമൂട്: മുറ്റത്തെ കിണറ്റില്‍ തിരയിളക്കം കണ്ടതോടെ വീട്ടുകാര്‍ പരിഭ്രാന്തിയില്‍. താമരക്കുളം മേക്കുംമുറി തേവലശ്ശേരില്‍ ഇല്ലത്ത് ഗിരീഷ് നമ്ബൂതിരിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പ്രതിഭാസം കണ്ടത്.
45 വര്‍ഷത്തോളം പഴക്കമുള്ള കിണറ്റില്‍ ആദ്യം 21 തൊടികളാണുണ്ടായിരുന്നത്. എന്നാല്‍, വെള്ളം കിട്ടാതെവന്നതോടെ പിന്നീട് 82 റിങ്ങുകളും ഇറക്കിയിരുന്നു. അതിനാല്‍ കിണറിന് വലിയ ആഴമുണ്ട്.
സാധാരണയായി എല്ലാ വര്‍ഷവും ഈ സമയം കിണര്‍ വറ്റേണ്ടതാണ്. എന്നാല്‍, ഈ വര്‍ഷം ഇതുവരെ കിണര്‍ വറ്റിയിട്ടില്ല.
രണ്ടാഴ്ച മുമ്ബുവരെയും കിണറ്റിലെ വെള്ളം വീട്ടാവശ്യത്തിന് ഉപയോഗിച്ചിരുന്നു. പിന്നീടാണ് കിണറില്‍ തിരയിളക്കം കണ്ടത്. ഒരുഭാഗത്തുകൂടി വെള്ളം ശക്തമായി ഒഴുകിയിറങ്ങുന്നതും കാണാം.
തിരയിളക്കത്തിനൊപ്പം ചിലപ്പോള്‍ ഉച്ചത്തില്‍ ശബ്ദം കേള്‍ക്കാമെന്നും ഗിരീഷ് നമ്ബൂതിരിയുടെ ഭാര്യ ഗായത്രി ശര്‍മ പറഞ്ഞു. കിണറ്റിലെ വെള്ളം ഇപ്പോള്‍ ഉപയോഗശൂന്യമാണ്. ചളി നിറഞ്ഞ കലക്കവെള്ളമാണ് കിട്ടുന്നത്. അതിനാല്‍ വെള്ളം വാങ്ങിയാണ് ഉപയോഗിക്കുന്നത്. കിണറ്റിലെ പ്രതിഭാസത്തെപ്പറ്റി വീട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ട്.
Comments (0)