അമ്മത്തൊട്ടില്‍ പ്രകാശനം ചെയ്തു

അമ്മത്തൊട്ടില്‍ പ്രകാശനം ചെയ്തു
അമ്മത്തൊട്ടില്‍ പ്രകാശനം ചെയ്തു
അമ്മത്തൊട്ടില്‍ പ്രകാശനം ചെയ്തു

പുറനാട്ടുകര: പത്താംക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിലെ റഫീഖ് അഹമ്മദിന്റെ കവിത 'അമ്മത്തൊട്ടില്‍' സിനിമ പ്രാകാശനം ചെയ്തു. ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ ത്യാഗീശാനന്ദ ഹാളില്‍ പ്രശസ്ത കഥകളി ആചാര്യന്‍ പത്മശ്രീ കലാമണ്ഡലം ഗോപിആശാന്‍, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍ ജയചന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. പാഠപുസ്തകങ്ങള്‍ ദൃശ്യവല്‍ക്കരിച്ച് ഇത്തരം സിനിമയാകുമ്പോള്‍ കുട്ടികള്‍ക്ക് അത് രസകരമായി പഠിക്കാന്‍ കഴിയും. ഇത്തരം ഒരു ഉദ്യമം അഭിനന്ദനാര്‍ഹമാണെന്ന് ഗോപി ആശാന്‍ പറഞ്ഞു. വാര്‍ദ്ധക്യം ഒരു ശാപമല്ലെന്നും കുട്ടികള്‍ വൃദ്ധരെ സ്‌നേഹിക്കണമെന്നുമുള്ള സന്ദേശം സന്ദേശം നല്‍കുകയുമാണ് ചിത്രം. ഗുരുകുല വിദ്യാമന്ദിരം മാനേജര്‍ സ്വാമി സദ്ഭവാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍ ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംവിധായകന്‍ ശശി കളരിയേല്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുലോചന, ഹെഡ്മാസ്റ്റര്‍ വി.എസ് ഹരികുമാര്‍, പ്രിന്‍സിപ്പാള്‍ എം.കെ.ബിന്ദു, പി.ടി.എ പ്രസിഡന്റ് കെ.വി രാമദാസ്, എന്‍ ഹരീന്ദ്രരന്‍, പി.ആര്‍ രാമചന്ദ്രന്‍, ദാമോദരന്‍ മാമ്പള്ളി, സിന്ധു തോമസ്,  എന്നിവര്‍ സംസാരിച്ചു. പത്മശ്രീ മോഹന്‍ലാല്‍ ആമുഖസന്ദേശം നല്‍കിയ കേരളത്തിലെ ആദ്യഅവയവദാന ബോധവത്കരണ ചിത്രമായ ഒരു കനിവിന്റെ ഓര്‍മ്മക്കായി സംവിധാനം ചെയ്ത ശശി കളരിയേലാണ് അമ്മത്തൊട്ടില്‍ ഒരുക്കിയിരിക്കുന്നത്. അദ്ധ്യാപകരായ ദാമോദര്‍ മാമ്പള്ളി, സിന്ധു തോമസ്, രാധിക, ദയ പി.യു, പ്രീത.കെ.എസ്, നിഷ ആന്റണി.പി, മാസ്റ്റര്‍ മുഹമ്മദ് നിഷാന്‍, ഡോ. സൈമണ്‍ എന്നിവര്‍ അഭിനയിക്കുന്നു. കുമാരി കെ.എസ് അനഘ പേരാമംഗലമാണ് കവിത ആലപിച്ചിരിക്കുന്നത്. നിഖില്‍ ചീരോത്ത് ക്യാമറയും, മഹേഷ്‌ലാല്‍ ക്രൗസോണ്‍ എഡിറ്റിംങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. 

- ശശി കളരിയേല്‍ (8113800728)