മാധ്യമ പ്രവർത്തകൻ്റെ വെളിപ്പെടുത്തൽ,, കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി:

മാധ്യമ പ്രവർത്തകൻ്റെ വെളിപ്പെടുത്തൽ,, കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി:
കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളമായ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധപ്പെട്ട വാർത്തകൾ ശേഖരിക്കാനായി വിവിധ മാധ്യമങ്ങളുടെ പ്രാദേശിക ലേഖകരുടെ കൂട്ടായ്മക്കായ് രൂപം കൊടുത്തിരിക്കുന്ന നെടുമ്പാശ്ശേരി പ്രസ്സ് ക്ലബ്ബിലെ മുതിർന്ന മെമ്പറും വിമാനത്താവളവുമായ് വാർത്തകൾ സമാഹരിക്കാൻ കൂടുതൽ സമയം ബന്ധപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകൻ തങ്ങളുടെ സ്വകാര്യ കൂട്ടായ്മക്കായ് ഉപയോഗിക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അനധികൃതമായി നടക്കുന്ന സ്വർണ കള്ളക്കടത്ത് ഇടപാടുകളിൽ ഈ പ്രസ്സ് ക്ലബ്ബിലുള്ള ചില മെമ്പർ മാർക്ക് പങ്കുണ്ടെന്ന് സ്ഥിതീകരിക്കുന്ന ശബ്ദരേഖ പുറത്ത് വന്നതിനെ തുടർന്ന് ചില മാധ്യമങ്ങളിൽ ഈ വെളിപ്പെടുത്തലുകളെ കുറിച്ച് വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇൻഡ്യയിൽ തന്നെ ഏറ്റവും കൂടുതൽ സ്വർണക്കള്ളക്കടത്ത് നടക്കുന്നത് കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച് നെടുമ്പാശ്ശേരി എയർപോർട്ടിലൂടെ ആണെന്നിരിക്കെ വളരെക്കാലമായി ഇവിടം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശബ്ദരേഖയുടെ ഉടമയായ മാധ്യമ പ്രവർത്തകൻ്റെ വെളിപ്പെടുത്തൽ വളരെയധികം ഗൗരവകരമായാണ് കേന്ദ്ര ഏജൻസികൾ കാണുന്നത്, എന്നാൽ ഈ ശബ്ദരേഖ വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്ന് എങ്ങനെ പുറത്ത് പോയെന്നും അതിന് കാരണക്കാരായവരെ കൈകാര്യം ചെയ്യണമെന്ന നിലപാടാണ് പ്രസ് ക്ലബ്ബ് ഭാരവാഹികൾ സ്വീകരിച്ചിരിക്കുന്നത്, ഈ വിഷയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ക്രമസമാധാന ചുമതലയുള്ള ഡി.വൈ, എസ്, പി, പ്രസ്സ് ക്ലബ്ബ് ഭാരവാഹികളോടു് ചോദിച്ചറിയുകയുണ്ടായി നടപടി ക്രമമനുസരിച്ച് ശബ്ദരേഖയുടെ ഉടമയായ മാധ്യമ പ്രവർത്തകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും അറിയുന്നു. നിലവിൽ വർഷങ്ങളായ് ചില മാധ്യമങ്ങളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗപ്പെടുത്തി വിമാനത്താവളവുമായി ബന്ധപ്പെട്ട് നടത്തുന്ന നിരവധി നിയമവിരുദ്ധ പ്രവർനങ്ങളെ കുറിച്ചും അവിടുത്തെ കരാർ ജീവനക്കാരും, സിയാൽ ഉദ്യോഗസ്ഥരെയും സ്വാധീനിച്ചും പ്രലോഭിപ്പിച്ചും നടത്തുന്ന പല സംഭവങളെ കുറിച്ചും രഹസ്യാന്വേഷണ വിഭാഗത്തിനും വിവരങ്ങൾ കിട്ടിയിട്ടുണ്ട്, പാർക്കിംഗ് ഏരിയകളിൽ വാഹനങ്ങളിൽ വച്ചും അല്ലാതെയും സമീപ പ്രദേശത്തുള്ള ചില ഹോട്ടലുകളിലും വച്ചും നടത്തിയ ഗൗരവതരമായ കാര്യങ്ങളും അന്വേഷണ പരിധിയിൽ വന്നിട്ടുണ്ട്, ഒരു മാധ്യമ പ്രവർത്തകൻ്റെ വെളുപ്പെടുത്തൽ മറ്റു പല കാര്യങ്ങളുടെയും കണ്ടെത്തലിന് തുടക്കം കുറിച്ചതായും അന്വേഷണ ഏജൻസികൾ പറയുകയുണ്ടായി, എന്നാൽ ഈ കാര്യങ്ങളെ കുറിച്ച് സംസ്ഥാന പോലിസിലെ രഹസ്യാന്വേഷണ വിഭാഗവും എൻഫോഴ്സ്മെൻ്റ് വിഭാഗവും കേന്ദ്ര ഏജൻസികൾ അന്വേഷിക്കട്ടെയെന്നും അവർക്ക് മാത്രമേ കൂടുതൽ സാങ്കേതികമായി തെളിവുകൾ സമാഹരിക്കാൻ സാധിക്കുകയുള്ളു എന്ന നിലപാടിലുമാണ്,