എയര്‍ലൈനുകളുടെ കൊള്ളയടിയില്‍ താങ്ങാനാകാതെ വിദേശയാത്രക്കാര്‍
കൊച്ചി : ഓണക്കാല യാത്രയുമായി വിദേശത്തുള്ള മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയില്‍ വളരെ തന്ത്രപൂര്‍വ്വമുള്ള പോക്കറ്റടി യാത്രക്കാരെ വലക്കുന്നു. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പോലും ചതിക്കപ്പെടുന്നു. ലീവ് എല്ലാം ഒരുക്കി വീട്ടിലേക്ക് വരാന്‍ എയര്‍പോര്‍ട്ടില്‍ വന്ന് ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ ആണ് ചില സാങ്കേതികത്വം പറഞ്ഞ് ചാര്‍ട്ട് ചെയ്ത ടിക്കറ്റില്‍ നിശ്ചിച്ച സമയം യാത്ര ചെയ്യാനാവാതെ യാത്ര മാറ്റി വക്കേണ്ടി വരുന്നു. ചില എയര്‍ലൈനുകള്‍ തത്കാല സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെങ്കിലും അസംഘടിതരായ യാത്രക്കാര്‍ക്ക് പ്രതിഷേധിക്കാനോ, യാത്ര തുടരാനോ സാധ്യമല്ല, മുന്‍കൂട്ടി റിസര്‍വ്വ് ചെയ്ത ടിക്കറ്റ് ഉത്സവകാലങ്ങളില്‍ ചില വേണ്ടപ്പെട്ടവര്‍ക്കും, കരിഞ്ചന്തയില്‍ വന്‍ തുകക്കും വിറ്റ് ലാഭമുണ്ടാക്കാന്‍ എയര്‍ലൈനുകള്‍ നടത്തുന്ന ശ്രമങ്ങളില്‍ സാധാരണക്കാരായ ആളുകളാണ് കഷ്ടപ്പെടുന്നത്, കൂടാതെ എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങുന്ന യാത്രക്കാരെ പരിശോധനയുടെ പേരില്‍ മണിക്കുറുകളോളം നിര്‍ത്തി കഷ്ടപ്പെടുത്തുകയും ബാഗേജുകള്‍ കുത്തിപ്പൊളിക്കുകയും ചെയ്യുന്നു. ശാസ്ത്രീയമായ പരിശോധന സംവിധാനങ്ങള്‍ക്കായ് കസ്റ്റംസ് കോടിക്കണക്കിന് രൂപയുടെ യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഓരോ യാത്രക്കാരനെയും എങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കാം എന്ന് റിസര്‍ച് ചെയ്യുന്ന അന്യഭാഷാ കസ്റ്റംസ് ഉദ്യോഗസ്ഥരും വിമാനയാത്രക്കാര്‍ക്ക് തലവേദനയാകുകയാണ്
Comments (0)