16,800 അടി ഉയരത്തില്‍ അകപ്പെട്ട ഇസ്രയേല്‍ പൗരനായ അടല്‍ കഹാനയെയാണ് വ്യോമസേന രക്ഷിച്ചു

16,800 അടി ഉയരത്തില്‍ അകപ്പെട്ട ഇസ്രയേല്‍ പൗരനായ അടല്‍ കഹാനയെയാണ് വ്യോമസേന രക്ഷിച്ചു

ലഡാക്ക് : ഇസ്രായേല്‍ സ്വദേശിയ്ക്ക് രക്ഷ ആയി ഇന്ത്യന്‍ വ്യോമസേന. 16,800 അടി ഉയരത്തില്‍ അകപ്പെട്ട ഇസ്രയേല്‍ പൗരനായ അടല്‍ കഹാനയെയാണ് സേന രക്ഷിച്ചത്. ലഡാക്കിലെ ഗോങ്മാരു ലാ പാസില്‍ നിന്നാണ് വ്യോമസേനയുടെ 114 ഹെലികോപ്റ്റര്‍ യൂണിറ്റ് അദ്ദേഹത്തെ രക്ഷിച്ചത്. മര്‍ഗ താഴ്വരയ്ക്ക് സമീപമുള്ള നിമാലിംഗ് ക്യാമ്പില്‍ നിന്ന് ഹെലികോപ്റ്റര്‍ യൂണിറ്റിന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സംഘം സംഭവ സ്ഥലത്ത് എത്തിയത്. ഓക്സിജന്‍ നിലയിലുണ്ടായ കുറവും ഛര്‍ദ്ദിയും കാരണമാണ് കഹാനയ്ക്ക് വിമാനത്തില്‍ അസ്ഥതയുണ്ടാക്കിയത്. വിങ് കമാന്‍ഡര്‍ ആശിഷ് കപൂര്‍, ഫ്ലൈറ്റ് ലെഫ്റ്റനന്റ് റിഥം മെഹ്‌റ, സ്‌ക്വാഡ്രണ്‍ ലീഡര്‍ നേഹ സിങ്, സ്‌ക്യുഎന്‍ എല്‍ഡിആര്‍ അജിങ്ക്യ ഖേര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്.16,800 അടി ഉയരത്തില്‍ 20 മിനിറ്റ് കൊണ്ടാണ് സംഘം എത്തിയത്. ആദ്യത്തെ എയര്‍ ക്രൂ കഹാന അകപ്പെട്ട സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. രണ്ടാം സംഘം ഒന്നാം സംഘത്തിന്റെ സഹായത്തോടെ പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ചതായി വ്യോമസേന അറിയിച്ചു.തുടര്‍ന്ന് ഇയാളെ എയര്‍ഫോഴ്സ് സ്റ്റേഷനിലേക്ക് മാറ്റി.