പാണിയേലി പോരിൻ്റെ പേരിൽ പണം കൊയ്യുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും

പാണിയേലി പോരിൻ്റെ പേരിൽ പണം കൊയ്യുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും
പാണിയേലി പോരിൻ്റെ പേരിൽ പണം കൊയ്യുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും

കൊച്ചി: എറണാകുളം ജില്ലയിലെ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പെരിയാർ നദിയുടെ ഭാഗമായ പാണിയേലി പോര് എന്ന പ്രകൃതി മനോഹരമായ നദീ പ്രദേശം സന്ദർശിക്കുവാൻ നൂറ് കണക്കിന് ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളാണ് വന്നുകൊണ്ടിരിക്കുന്നത്, ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന തല അവശ്യങ്ങൾ പോലും നിറവേറ്റികൊടുക്കാതെ പുഴയിൽ നിന്ന് ഒഴുകി വരുന്ന വെള്ളത്തിൽ തന്നെ ഭക്ഷണം ഒരുക്കി കൊടുത്ത് പൈസ ഈടാക്കുന്നതിന് പുറമേ പ്രവേശന ഫീസായി നല്ലൊരു തുകയും വാങ്ങുന്നു 'എന്നാൽ ഈ തുക ചില " വായി" ലേക്ക് ചിലവാക്കുന്നു എന്നല്ലാതെ സന്ദർശകർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല ഈ തുകയും, ഇവിടുത്തെ വികസന പ്രവർത്തനങ്ങൾക്കും വന സംരക്ഷണത്തിനും പുഴ സംരക്ഷണത്തിനും വേണ്ടി സർക്കാർ ചിലവാക്കുന്ന തുകയുപയോഗിച്ച് വനത്തിൽ "തടയണയെന്ന പേരിൽ ' കുറെ കല്ലുകൾ കൂട്ടി വച്ച് എന്തൊക്കൊയൊ കാട്ടിക്കുട്ടി വൻ തുക വേറെയും അടിച്ചെടുകുന്നു, കരിങ്കല്ലുകൾ ഉപയോഗിച്ച് ഉറപ്പോടെ പണിയേണ്ടവ വെറും കാട്ടുകല്ലുകൾ കൂട്ടി വച്ച് ചെളിമണ്ണ് ചേർത്ത്, മുകളിൽ കുറച്ച് സിമൻ്റ് വച്ച് കോൺക്രീറ്റ് നടത്തുന്ന ആധുനിക പണി കളാണിവിടെ നടക്കുന്നത്, വന സംരക്ഷണ സമിതിയുടെ ഭരണ കർത്താക്കളായ CPM നേതാക്കളും അതായത് കൺവീനറും കമ്മറ്റിക്കാരും, അഴിമതിയിൽ ബിരുദമെടുത്ത വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരും ആണ് ഈ അഴിമതി കമ്പനികൾ നടത്തുന്നത്, ഈ വന സംരക്ഷണ സമിതിയിലെ സാധാരണ അംഗങ്ങൾക്കൊന്നും ഇവിടുത്തെ തരികിട പരിപാടികൾ അറിയില്ല അറിയാനായ് ഇവരെ കമ്മറ്റിയുടെ ഏഴയ ലക്കത്ത് പോലും അടുപ്പിക്കില്ല, ഇതിൻ്റെ പരമാധികാരി ഡി.എഫ്, ഒയും, റെയ്ഞ്ചറുമാണ്, സർക്കാർ ഭാഗത്ത് നിന്നുള്ള അഴിമതി സംരക്ഷകരാണ് ഈ ഉദ്യോഗസ്ഥർ, NCP യുടെയും CPM ൻ്റെയും ചില നേതാക്കൻമാരുടെ വിരൽത്തുമ്പിൽ വട്ടം ചുറ്റുന്ന ഇവർ ഒരു പക്ഷെ നിവർത്തി ഇല്ലാതെയാകും ഇതിനെല്ലാം കൂട്ടുനില്ക്കുന്നത്, പക്ഷെ കിട്ടിയാൽ ' കൈക്കുകയുമില്ല. എന്നതാവാം അഴിമതി.കമ്പനിയിൽ പങ്കാളികളാകുന്നത്, മണ്ണ് സംരക്ഷണം പുഴ സംരക്ഷണം ഭിത്തി നിർമാണമെന്നെല്ലാം പറഞ്ഞ് എന്തൊക്കെയോ കാട്ടിക്കുട്ടി ലക്ഷങ്ങളാണിവർ അടിച്ചുമാറുന്നത്, നേരിട്ട് പൊതുസമൂഹത്തിന് ബന്ധമില്ലാത്ത വനം വകുപ്പിലെ അഴിമതികൾ പൊതുജനം അറിയുന്നില്ല ഇവരുടെയൊക്കെ ചെയ്തികൾ ജനം നേരിട്ടറിഞ്ഞാൽ ചാണകം മുക്കിയ ചൂലുകൊണ്ട് ഇവനെയൊക്കെ അടിച്ചാലും ഇവർ ചെയ്തു കൂട്ടുന്ന അഴിമതികൾക്ക് ഒന്നും മതിയാകില്ല, പാണിയേലി പോരിൽ നിന്നും ഇതുപോലെ അനധികൃതമായി സമ്പാദിക്കുന്നവരെയും പിടിച്ചു പറി നടത്തുന്ന പാർട്ടിക്കാരെയും നാട്ടുകാർ തന്നെ തിരിച്ചറിഞ്കൈകാര്യം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.