ആലുവ, ശിവരാത്രി ആഘോഷങ്ങളും, വ്യാപാര മേളയും, അട്ടിമറിക്കുന്നത്, ഭരണപക്ഷമോ, പ്രതിപക്ഷമോ?

ആലുവ, ശിവരാത്രി ആഘോഷങ്ങളും, വ്യാപാര മേളയും, അട്ടിമറിക്കുന്നത്, ഭരണപക്ഷമോ, പ്രതിപക്ഷമോ?
ആലുവ, ശിവരാത്രി ആഘോഷങ്ങളും, വ്യാപാര മേളയും, അട്ടിമറിക്കുന്നത്, ഭരണപക്ഷമോ, പ്രതിപക്ഷമോ?
ആലുവ: മഹാശിവരാത്രി മഹോത്സവുമായ് ബന്ധപ്പെട്ട് വർഷം തോറും ആലുവ ശിവരാത്രി മണപ്പുറത്ത് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ നടത്തിവരാറുള്ള വ്യാപാര മേളകളും, വിനോദ പരിപാടികളും ഈ വർഷം അട്ടിമറിക്കാനുള്ള കുതന്ത്രം ഒരുക്കുന്നത് മുനിസിപ്പാലിറ്റി ഭരിക്കുന്ന ഭരണകക്ഷിയാണോ, പ്രതി പക്ഷമാണോ എന്ന് ആലുവ നിവാസികൾ ചോദിക്കുന്നു, ശിവരാത്രി മണപ്പുറത്ത് ആചാരങ്ങളുമായി ബന്ധപ്പെട്ട് പിതൃബലി ദർപ്പണത്തിനായ് വരുന്ന ഹൈന്ദവരുടെ വിശ്വാസ ചടങ്ങുകൾ നടത്തുന്നതോടൊപ്പം ഒരു മാസക്കാലത്തോളം നടത്തപ്പെടുന്ന പരമ്പരാഗത വാണിഭ വ്യാപാരവും വിനോദ പരിപാടികളും വഴി നികുതി ഇനത്തിൽ മുനിസിപ്പാലിറ്റിക്ക് ലക്ഷങ്ങളാണ് ലഭിക്കുന്നത്, പതിവുപോലെ ഈ വർഷത്തെ വ്യാപാര വിനോദ പരിപാടി നടത്തുന്ന തിനുള്ള ടെണ്ടർ നടപടി മുനിസിപ്പാലിറ്റി നടത്തിയപ്പോൾ കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് അനുമതി ലഭിച്ചെങ്കിലും ടെണ്ടർ നിയമപ്രകാരം നൽകേണ്ട തുക ഉടമ്പടിയിൽ പറഞ്ഞ പ്രകാരം കൃത്യസമയത്ത് നൽകാൻ അവർക്ക് കഴിയാതെ വന്നപ്പോൾ അടുത്ത നടപടി എന്ന നിലയിൽ ടെൻടറിൽ പങ്കെടുത്ത രണ്ടാമത്തെ കക്ഷിയെ മുനിസിപ്പാലിറ്റി അധികൃതർ വിളിച്ചു വരുത്തി, അർഹമായ തുക നിയമപ്രകാരം വാങ്ങി വ്യാപാര മേള നടത്താൻ അഭ്യർത്ഥിക്കുകയും അവർ അതിനുള്ള മുന്നൊരുക്കങ്ങളും തുടങ്ങി കഴിഞ്ഞപ്പോൾ, കൃത്യമായ ചട്ടങ്ങൾ പാലിക്കാൻ സാധിക്കാതെ വന്ന ആദ്യം ടെണ്ടർ വിളിച്ച കക്ഷികൾ മാധ്യമങ്ങളിലൂടെയും കോടതി വ്യവഹാരങ്ങളിലൂടെയും ശിവരാത്രി മഹോത്സവത്തെ വിവാദമാക്കി പൊതു സമൂഹത്തിൽ മഹാശിവരാത്രി നടത്തിപ്പിനെ അസ്വസ്ഥമാക്കാൻ ശ്രമിക്കുന്നത് ചില പ്രതിപക്ഷ മെമ്പർമാരുടെയും സഹകരണത്തോടെയാണെന്ന് ജനങ്ങൾ മനസിലാക്കി കഴിഞ്ഞു. എന്നാൽ ഇക്കാര്യങ്ങളിലൊന്നും ഇട പെടാതെ മാറി നില്ക്കുന്ന ഹൈന്ദവരുടെ മൊത്തക്കച്ചവടക്കാരായ ചില പാർട്ടിക്കാരുടെ നടപടികളും ജനം ചർച്ച ചെയ്തു തുടങ്ങി, മഹാശിവരാത്രി ഹൈന്ദവരുടെ ആചാരനുഷ്ഠാനത്തിൻ്റെ ഭാഗമായ പിതൃതർപ്പണ ചടങ്ങിനപ്പുറം പൊതു സമൂഹമൊന്നടങ്കം പങ്കെടുക്കുന്ന ഒരു ഉത്സവമായി മാറിക്കഴിഞ്ഞു, എന്നാൽ കൃത്യമായ സമയത്ത് കൃത്യമായ രീതിയിൽ അത് നടന്ന് കാണാൻ ആഗ്രഹിക്കാത്ത ചിലരാണ് ഇതിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത്,