ആറ്റിങ്ങല്‍ തട്ടിക്കുട്ട് ബാങ്ക് തട്ടിപ്പില്‍, 'സ്വാമി' നാമം വലിച്ചിഴക്കുന്നതിന്റെ പിന്നില്‍?
തിരുവനന്തപുരം : ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് നേതാവ് എന്നവകാശപ്പെടുന്ന സുധന്‍ എന്നയാളും എഐഡിഎംകെ എന്ന തമിഴ്‌നാട് പാര്‍ട്ടിയുടെ നേതാവ് ആയി നടക്കുന്ന സുരേഷ് എന്നയാളും ചേര്‍ന്ന് രൂപം കൊടുത്ത ട്രാവന്‍കൂര്‍ സാമൂഹ്യക്ഷേമ ബാങ്ക് എന്ന പേരില്‍ ഒരു വര്‍ഷക്കാലം നടത്തി കൊണ്ടിരുന്ന സഹകരണ തട്ടിക്കുട്ട് ബാങ്കില്‍ നിരവധി പേരില്‍ നിന്ന് ഡെപ്പോസിറ്റ് എന്ന പേരില്‍ വാങ്ങിയ തുകയുമായി മുങ്ങിയതു സംബന്ധിച്ച്, ഗൃഹസ്ഥാശ്രമിയും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായി ഇടപെടുന്ന സ്വാമി തപസ്യാനന്ദയെ ഉള്‍പ്പെടുത്തി വാര്‍ത്തകള്‍ക്ക് വേണ്ടി വാര്‍ത്തകളെ സൃഷ്ടിച്ച് ഒരു വിഭാഗത്തിന്റെ കയ്യടി നേടാന്‍ കാണിച്ചുകുട്ടുന്ന അപഹാസ്യമായ പ്രവര്‍ത്തനങ്ങളെ ഹൈന്ദവ സന്യാസസമൂഹങ്ങള്‍ ജാഗ്രതയോടെ കാണെണ്ട സമയം അതിക്രമിച്ചിരിക്കയാണ്. ഒരു ജോലി ലഭ്യമാക്കാന്‍ പരിചയസമ്പന്നനായ തപസ്യാനന്ദയെ സമീപിച്ച ശ്രീ കുട്ടന്‍ എന്നയാള്‍ക്ക് ബാങ്കില്‍ 'ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ സുരേഷിനെ പരിചയപ്പെടുത്തി കൊടുത്തപ്പോള്‍ ഡെപ്പോസിറ്റ് തുകയുടെ ആദ്യ ഗഡു തപസ്യാനന്ദയുടെ അക്കൗണ്ടില്‍ ശ്രീ കുട്ടന്‍ നിക്ഷേപിക്കുകയും അപ്പോള്‍ തന്നെ ആ തുക ബാങ്ക് പ്രസിഡന്റിന്റെ പേരിലുള്ള അക്കൗണ്ടില്‍ അപ്പോള്‍ തന്നെ ട്രാന്‍സ്ഫര്‍ ചെയ്തതും ശ്രീക്കുട്ടന് ബോധ്യപ്പെട്ടിട്ടുള്ളതാണ് എന്നാല്‍ ജോലിക്ക് കയറി ഒരു വര്‍ഷത്തോളം ബാങ്കില്‍ എന്ത് നടക്കുന്നു എന്ന് ബാങ്കുമായി ഒരു ബിസിനസ് ബന്ധവുമില്ലാത്ത തപസ്യാനന്ദ അറിയുന്നില്ല എന്നാല്‍ ബാങ്ക് പ്രസിഡന്റും അവിടുത്തെ ജീവനക്കാരും ചേര്‍ന്ന് മറ്റ് പലരില്‍ നിന്നും ഡിപ്പോസിറ്റ് എന്ന പേരില്‍ സമാഹരിച്ച തുകകളില്‍ തട്ടിപ്പുകള്‍ നടന്നപ്പോള്‍ അത് തപസ്യാനന്ദയുടെ പേരില്‍ ആക്കാന്‍ ശ്രമിക്കുന്നത് തികച്ചും വാര്‍ത്ത പ്രാധാന്യത്തിന് മാത്രമാണ്. പണം നഷ്ടപ്പെട്ടവര്‍ക്ക് വ്യവസ്ഥാപിതമായ നിയമ നടപടികള്‍ സ്വീകരിക്കാം അതിന് എല്ലാവിധ പിന്തുണയും തപസ്യാനന്ദ നല്‍കാന്‍ തയ്യാറാണ് അല്ലാതെ കാവിയുടുത്ത സന്യാസി എന്ന പേരില്‍ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് തപസ്യാനന്ദ പറയുന്നു.



Editor CoverStory


Comments (0)