ഒരു വെടി പോലും പൊട്ടാതെ, ജമ്മുവിൽ തിരഞ്ഞെടുപ്പ് നടന്നു., മലയാള മാധ്യമങ്ങൾ അറിഞ്ഞില്ല-രവീന്ദ്രൻ കവർ സ്റ്റോറി

ഒരു വെടി പോലും പൊട്ടാതെ, ജമ്മുവിൽ തിരഞ്ഞെടുപ്പ് നടന്നു., മലയാള മാധ്യമങ്ങൾ അറിഞ്ഞില്ല-രവീന്ദ്രൻ കവർ സ്റ്റോറി

ജമ്മു കാശ്മീരിൽ ചരിത്രത്തിലാദ്യമായി ഒരു വെടിയൊച്ച പോലും കേൾക്കാത്ത ശരത്കാലത്ത് ഒരു തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നു.അതും തദ്ദേശഭരണ തിരഞ്ഞെടുപ്പ്, പ്രചരണ കാലത്ത് പോലും ഒരു സ്ഥലത്തും പോലീസ് നടപടികൾ വേണ്ടി വന്നില്ല എന്നതു മാത്രമല്ല തികച്ചും കാശ്മീരി ജനതയുടെ പങ്കാളിത്വത്തോടെ, നാളിതുവരെ സുരക്ഷാ സേനയുടെ തോക്കിൻ മുനയിൽ തെരഞ്ഞെടുപ്പ് എന്ന പ്രഹസനമാണ് നടന്നിരുന്നത്,370 ആർട്ടിക്കിളിൻ്റെ ബാക്കിപത്രത്തോടെ കാശ്മീർ ആകെ മാറി കാശ്മീർ ജനതയും, കാശ്മീർ രാഷ്ട്രീയവും, ഇപ്പോൾ അവിടെ യുവാക്കൾ തൊഴിലെടുക്കുന്നു. വിദ്യാർത്ഥികൾ കലാപശാലകളിൽ നിന്ന് തിരിച്ച് കലാശാലകളിലേക്ക് എത്തിയിരിക്കുന്നു., ഐ. എസ്. ഐ യുടെ പിൻബലത്തിൽ മയക്കുമരുന്ന് കച്ചവടവും വിപണനവും, ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും വരുന്ന നോട്ടുകൾക്ക് പ്രതിഫലമായി തീവ്രവാദവും കലാപവും തൊഴിലാക്കിയിരുന്നവർ, ദേശീയധാരയിൽ തിരിച്ചെത്തി മോദി നടപ്പാക്കിയ തൊഴിൽ സംരംഭങ്ങളിലൂടെ ജീവിക്കാൻ യുവാക്കൾ പണം കണ്ടെത്തി, പെൺകുട്ടികൾ അടക്കമുള്ളവർ ഉയർന്ന വിദ്യാഭ്യാസത്തിനായ് സർക്കാർ ചിലവിൽ ദില്ലിയിലും മുംബെയിലുo വന്ന് പഠിക്കുന്നു. അവർ തിരിച്ചറിഞ്ഞിരിക്കുന്നു അവരുടെ അസ്ഥിത്വം, സമാധാന പൂർണമായ ജീവിതം, അതിനനുസൃതമായ രാഷ്ട്രം അവർ ആഗ്രഹിച്ചു തുടങ്ങി, ദേശീയധാരയിൽ അവർ എത്തിക്കഴിഞ്ഞു. അവരെ വഴിതെറ്റിച്ചിരുന്നവരെ അവർ തിരിച്ചറിഞ്ഞു., നമ്മുടെ കാശ്മീരിനെ 'ഭാരതത്തിന് തിരിച്ച് കിട്ടി, അതിൻ്റെ തെളിവാണ് ഇപ്പോൾ നടന്ന സമാധാനപൂർണമായ ജനാധിപത്യ പ്രക്രിയ,, വെടിയൊച്ച നിലച്ച കാശ്മീർ താഴ്‌വരകൾ, വിനോദ സഞ്ചാരികളെ വരവേൽക്കാൻ കാത്തിരിക്കുന്ന നമ്മുടെ സ്വന്തം കാശ്മീർ.