കേരളത്തില്‍ വാക്‌സിനേഷന്‍ 4 ദിവസങ്ങളില്‍

കേരളത്തില്‍ വാക്‌സിനേഷന്‍ 4 ദിവസങ്ങളില്‍

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ്‌ വാക്‌സിന്‍ കുത്തിവയ്‌പ്‌ ആഴ്‌ചയില്‍ നാലു ദിവസം. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാകും കോവിഡ്‌ വാക്‌സിന്‍ കുത്തിവയ്‌ക്കുക.
ബുധനാഴ്‌ച കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്‌പ്‌ ദിവസമാണ്‌. അതിനു തടസമുണ്ടാകാതിരിക്കാനാണ്‌ ആ ദിവസം ഒഴിവാക്കിയതെന്നു മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വരുംദിവസങ്ങളിലും ഏകദേശം 100 പേര്‍ക്കു വീതം 133 കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.