സ്വകാര്യത നയത്തിലെ മാറ്റം പൂര്‍ണമായും പിന്‍വലിക്കണമെന്ന് വാട്‌സ്‌ആപ്പിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
ന്യൂഡല്‍ഹി: വാട്‌സ്‌ആപ്പ് സ്വകാര്യത നയത്തില്‍ വരുത്തിയ മാറ്റം പിന്‍വലിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യക്കാരായ ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക അറിയിച്ച് കേന്ദ്ര ഐടി വകുപ്പ് വാട്‌സ്‌ആപ്പ് സിഇഒ കാത്കാര്‍ട്ടിന് കത്തെഴുതി. സ്വാകാര്യത നയം പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഏകപക്ഷീയമായ മാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
വാട്‌സ്‌ആപ്പിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. കമ്ബനി ഇപ്പോള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന മാറ്റങ്ങള്‍ ഇന്ത്യക്കാരുടെ പരമാധികാരത്തെ തിരഞ്ഞെടുക്കാനുള്ള അവസരം സംബന്ധിച്ച് ആശങ്കയുണര്‍ത്തുന്നെന്നും കേന്ദ്ര സര്‍ക്കാര്‍ അയച്ച കത്തില്‍ പറയുന്നു.
ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് നല്‍കാനുള്ള വാട്‌സ്‌ആപ്പിന്റെ നീക്കം ഉപയോക്താക്കള്‍ക്ക് സുരക്ഷഭീഷണി ഉയര്‍ത്തുന്നു. വിവരങ്ങളുടെ സ്വകാര്യത, ഡാറ്റ സുരക്ഷിതത്വം തുടങ്ങിയവ സംബന്ധിച്ച സമീപനം പുനപരിശോധിക്കണമെന്നും പുതുതായി കൊണ്ടുവരാന്‍ ഉദേശിക്കുന്ന പ്രൈവസി പോളിസി പിന്‍വലിക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വാട്‌സ്‌ആപ്പിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)