വാര്യരുടെ വരവിൽ, മാങ്കുട്ടത്തിൽ അടിതെറ്റി വീഴുമോ?കോൺഗ്രസ് ക്യാമ്പിൽ കലാപം തുടങ്ങിയോ? സരിന് ഇത് ശുക്രദശ

വാര്യരുടെ വരവിൽ, മാങ്കുട്ടത്തിൽ അടിതെറ്റി വീഴുമോ?കോൺഗ്രസ് ക്യാമ്പിൽ കലാപം തുടങ്ങിയോ? സരിന് ഇത് ശുക്രദശ

പാലക്കാട് : സന്ദീപ് വാര്യരുടെ കോൺഗ്ര സ് പ്രവേശനം രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിജയ സാധ്യതക്കു മങ്ങലേറ്റു. പാളയ ത്തിൽ പടയായി നിൽക്കുന്ന യുഡിഎഫി ന് സന്ദീപ് വാര്യരുടെ വരവ് കൂനിൽ മേൽ കരു പോലെയായി. രാഹുൽ മാങ്കൂട്ടത്തി ൻ്റെ സ്ഥാനാർത്ഥിത്വത്തിലും ഷാഫി പറ മ്പിലിൻ്റെ ഏകാധിപത്യ പ്രവണതക്കുമെ തിരെ പാർട്ടിയിൽ പ്രതിഷേധം ശക്തമാ കുകയും മുതിർന്ന നേതാക്കളടക്കം അ തൃപ്തി പരസ്യമാക്കി രംഗത്തുവരികയും ചെയ്തിരുന്നു. സംസ്ഥാന, ജില്ല, ബ്ളോ ക്ക്, മണ്ഡലം നേതാക്കളടക്കം നിരവധി പേർ പാർട്ടി വിട്ടുപോയതു യുഡിഎ ഫിനു തിരിച്ചിടിയായി. അതൃപ്തി ഉണ്ടെങ്കിലും പാർട്ടി വിട്ടുപോകാത്ത നൂറു കണക്കിനു അസംതൃപ്തർ പാലക്കാട് മണ്ഡലത്തിലു ണ്ട്. ഇവരുടെയെല്ലാം വോട്ട് സരിനാണന്ന ത് പരസ്യമായ രഹസ്യമാണ്. ഇത് കോൺ ഗ്രസ് നേതാക്കൾക്കും അറിവുള്ളതാണ്. കാശ്മീർ , മണിപ്പൂർ വിഷയങ്ങളിൽ മാധ്യ മ ചർച്ചകളിൽ സന്ദീപ് വാര്യർ പ്രകടിപ്പിച്ച തീവ്ര ഹിന്ദുത്വ നിലപാട് കൃസ്ത്യൻ, മുസ്ലിം സമുദായങ്ങൾക്കിടയിൽ ഇന്നും ഉണങ്ങാ ത്ത മുറിവായിക്കിടക്കുകയാണ്.ഇത് കോ ൺഗ്രസിൻ്റെ വിജയ സാധ്യതക്ക് മങ്ങലേ ൽപ്പിക്കുന്നു. കോൺഗ്രസ് ലീഡർ കെ. ക രുണാകരൻ്റെ പത്നി കല്യാണിക്കുട്ടിയമ്മ യെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ നട ത്തിയ അശ്ലീല പരാമർശവും ഹിന്ദുവോ ട്ടുകളിൽ കോൺഗ്രസിനു തിരിച്ചടി കിട്ടും.
ഇതോടെ എൽഡിഎഫിലെ ഡോ.പി.സ രിൻ്റെ വിജയ സാധ്യതഏറിയിരിക്കുകയാ ണ്.സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർ ന്നതോടെ ബി ജെപി. പക്ഷത്ത് വീറും വാ ശിയും കൂടി. ഇടഞ്ഞുനിന്നവരും, നിർജ്ജീ വമായിരുന്ന പ്രവർത്തകരും വീറോടെ രം ഗത്തിറങ്ങി. സന്ദീപ് വാര്യർ പോയാൽ ത ങ്ങൾക്ക് വോട്ടിൽ കുറവു വരില്ല എന്ന് ബോധ്യപ്പെടുത്തി കൊടുക്കണം എന്ന വാ ശിയിലാണ് നേതാക്കളും അണികളും. നി ലവിൽ യുഡിഎഫിൻ്റെ സീറ്റാണെങ്കിലും രണ്ടാം സ്ഥാനത്ത് വന്നത് ബിജെപിയാ ണ്. ഒത്തുപിടിച്ചാൽ വിജയിച്ചുകയറാംഎ ന്ന രീതിയിലായിരുന്നു ബി ജെപിയുടെ പ്ര വർത്തനം. ഇതിനിടയിലാണ് സന്ദീപ് വാര്യ രുടെ കൂടുമാറ്റം. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ്റെ തൻ പ്രമാണിത്തത്തിനും അഹങ്കാരത്തിനും അറുതി വരണമെങ്കി ൽ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൻ്റെ പ രാജയം അനിവാര്യമാണെന്ന് പ്രവർത്ത കരും നേതാക്കളും ഒരേ സ്വരത്തിൽ പറ യുന്നു. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാ ലും പരാജയപ്പെട്ടാലും പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല എന്നതിനാൽ പരാജയം ന ഷ്ടമായി പാർട്ടിക്കാർ കാണുന്നില്ല. പ്രചര ണ സമയത്ത് കണ്ട ആൾക്കൂട്ടം മറ്റു 13 ജില്ലകളിൽ നിന്നും വന്ന അതിഥി പ്രവർ ത്തകരാണന്ന തിരിച്ചറിവ് പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർക്കുണ്ട്. ഇത് വോട്ടാകുന്ന ഒന്നല്ല. പലരും നല്ല രീതിയി ൽ പണപ്പിരിവു നടത്തി ഉല്ലാസയാത്രക്കെ ന്നപോലെ പാലക്കാട് എത്തി മുറിയെടു ത്ത് മദ്യപിച്ചു കിടക്കുകയായിരുന്നു. പി ന്നെ നേതാക്കൾക്കൊപ്പം ഒരു സെൽഫി യും. മിക്ക ബൂത്തുകളിലും സ്ക്വാഡ് പ്രവ ർത്തനം നടത്തിയത് ഈ അതിഥി പ്രവർ ത്തകരായിരുന്നു. ഇക്കൂട്ടരെ കണ്ട് പാല ക്കാട്ടുകാർ അമ്പരന്നതായാണ് വിവരം. മാങ്കൂട്ടത്തിലിൻ്റെ ആദ്യ കൺവൻഷൻ നടന്ന പാർവതി കല്യാണമണ്ഡപത്തിൽ 400 പേർക്ക് ഇരിക്കാനുള്ള സൗകര്യമെ ഒ ള്ളു. ഇവിടെ നടത്തിയ കൺവൻഷനിൽ പങ്കെടുത്തവർ ഏറെയും അതിഥി കോ ൺഗ്രസ് പ്രവർത്തകർ ആയിരുന്നുവെന്ന് പാലക്കാട്ടെ കോൺഗ്രസുകാർ തന്നെ പറ യുന്നു. ഉപ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെട്ടാൽ വി.ഡി. സതീശൻ്റെ പ്രതിപക്ഷ നേതാവു സ്ഥാനം നഷ്ടപ്പെടുമെന്ന കാര്യത്തിൽ സതീശനു പോലും സംശയമില്ല. കെ.പി.സി.സിയിലും ഒരു പൊളി ച്ചെഴുത്ത് ഉണ്ടാകും. കോൺ ഗ്രസിലെ പ്രമുഖരെല്ലാം പേരിന് പാലക്കാ ട് വന്നു മുഖം കാണിച്ചു മടങ്ങിയതും ശ്ര ദ്ധേയമാണ്. കെ.മുരളീധരൻ്റെ ഇടക്കിട ക്കുള്ള മുന വച്ച പ്രയോഗങ്ങൾ രാഹുൽ മാങ്കുട്ടത്തിലിന് താൻ എ തിരാണെന്ന് അ ണികളെ ബോധ്യപ്പെടുത്തുന്നതിനു വേ ണ്ടിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂ ന്നാം സ്ഥാനത്തായിരുന്ന എൽഡിഎഫിന് സരിൻ്റെ സ്ഥാനാർത്ഥിത്വം വലിയ വിജയ പ്രതീക്ഷയാണ് നൽകുന്നത്. പാലക്കാട് സരിൻ വിജയിച്ചാൽ 26 ൽ നടക്കുന്ന നിയ മസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വീ ണ്ടും അധികാരത്തിൽ വരും എന്ന കാര്യ ത്തിൽ രണ്ടഭിപ്രായമില്ല. ഭൂരിപക്ഷ, ന്യനപ ക്ഷ വർഗീയതകൾക്കെതിരെയുള്ള ശ ക്തമായ നിലപാടാണ് എൽഡിഎഫിനെ യുഡിഎഫിൽ നിന്നും വ്യത്യസ്തമാക്കുന്ന ത്. കോൺഗ്രസിൽ ജില്ല തിരിച്ചാണ് വർ ഗീയത നടമാടുന്നത്. ഇത് പ്രവർത്തകരെ വലിയ രീതിയിൽ അല സോരപ്പെടുത്തു ന്നതായി നേതാക്കൾ തന്നെ പറയുന്നു. എന്തൊക്കെ ആയാലും  നിലവിലുള്ള ഒരു സീറ്റ് നഷ്ടപ്പെടുത്തിയാൽ അതിൻ്റെ പൂർ ണ്ണ ഉത്തരവാദിത്വം വി.ഡി. സതീശനും ഷാ ഫി പറമ്പിലിനുമാണ്. കെ. സുധാകരനെ നോക്കുകുത്തിയാക്കിയാണ് ഇരുവരും ചേർന്ന് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി കെ. മുരളീധ രനെ നിർദ്ദേശിച്ചപ്പോൾ നിയമസഭയിൽ തനിക്കു മുരളി ഭീഷിണി യാകുമെന്ന സ തീശൻ്റെ കുരുട്ട് ബുദ്ധിയാണ് മുരളിയെ വെട്ടാൻ കാരണം. അതിനാൽ മാങ്കൂട്ട ത്തിൽ പരാജയപ്പെട്ടാൽ അത് പാലക്കാട് ഡിസിസിയുടെ വിജയമായിരിക്കും എന്ന് ജില്ലയിലെ ബഹുഭൂരിപക്ഷം വരുന്ന കോ ൺഗ്രസ് പ്രവർത്തകരും പറയുന്നു.