രമേശ് ചെന്നിത്തല ഹിന്ദുവിരുദ്ധന്‍; പ്രതിപക്ഷ നേതാവ് പാലു കൊടുത്ത കൈക്ക് തന്നെ ലീഗും ജമാഅത്തെ ഇസ്ലാമിയും കടിച്ചു; ആഞ്ഞടിച്ച് കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭരണപക്ഷത്തിനെയല്ല ഹിന്ദുവിനെയാണ് എതിര്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഹിന്ദു സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകുന്നതിനെ അശ്ലീലമായ രീതിയില്‍ അവതരിപ്പിച്ച നോവലിനെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ നോവലിനെ അനുകൂലിച്ച് ആദ്യമായി രംഗത്ത് വന്നത് രമേശ് ചെന്നിത്തലയായിരുന്നു.
ഹിന്ദുവിരുദ്ധനാണ് ചെന്നിത്തലയെന്നും വിജയയാത്രയ്ക്ക് ഹരിപ്പാട് നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യത്തെ ചെന്നിത്തല അനുകൂലിക്കുകയാണ്. ബിജെപിയെ ഭരണത്തില്‍ നിന്നും ഒഴിവാക്കാന്‍ എല്‍ഡിഎഫുമായി ധാരണയുണ്ടാക്കുന്നതിന് പിന്നില്‍ പ്രതിപക്ഷ നേതാവാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി യാദവകുലം പോലെ തകരുമെന്ന് പറഞ്ഞ രമേശ് ചെന്നിത്തലയ്ക്ക് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നത് കാണാനായിരുന്നു വിധി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയെ ഇറക്കുക വഴി ചെന്നിത്തല പാലു കൊടുത്ത കൈക്ക് തന്നെ ലീഗും ജമാഅത്തെ ഇസ്ലാമിയും കടിച്ചതായും അദ്ദേഹം പറഞ്ഞു.



Author Coverstory


Comments (0)