ബാലഗോകുലം ദേശീയോദ്ഗ്രഥനത്തിന്റെ പണിശാല - സ്വാമി നന്ദാത്മജാനന്ദ
(ബാലഗോകുലം നാല്പത്തിനാലാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു)
തൃശ്ശൂർ: ബാലഗോകുലം ദേശീയോദ്ഗ്രഥനത്തിന്റെ പണിശാലയാണെന്ന് പ്രബുദ്ധകേരളം പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ അഭിപ്രായപ്പെട്ടു. ബാലഗോകുലം 44-മത് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാണീചിത്ര പൂജയിലൂടെ ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രം വരച്ചാണ് അദ്ദേഹം സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇന്നത്തെ വിദ്യാഭ്യാസം ചോറും പയറും ലഭിക്കുവാനുള്ളതായി മാറിയിരിക്കുന്നു. ഇന്നത്തെ വിദ്യാഭ്യാസപ്രക്രിയയിൽ ബുദ്ധിബലം നേടുവാൻ മാത്രമേ കഴിയുന്നുള്ളൂ മനുഷ്യമനസ്സിനെ ശാന്തമാക്കാനുള്ളതും, സ്വഭാവ രൂപവത്കരണവുമായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതിന് ബാലഗോകുലം പോലെയുള്ള സംഘടനകൾ മുന്നിട്ടിറങ്ങണം. ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ കെ.പി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.വേണു, ഡോ. ആശ ഗോപാലകൃഷ്ണൻ, എം.കെ. സതീശൻ എന്നിവർ സംസാരിച്ചു.
Comments (0)