വീടും ഭൂമിയുമില്ല, കൈയേറ്റത്തിന് കേസുണ്ട്; വഴിയാധാരം ഈ ആദിവാസി ജീവിതങ്ങള്‍
കല്പറ്റ: ഒരു വശത്ത് വന്യമൃഗശല്യവും മറുവശത്ത് കുടിവെള്ള ക്ഷാമവും. ദുരിതക്കയത്തില്‍ ജീവിതം തള്ളിനീക്കുകയാണ് ആനപ്പാറ കൈയേറ്റ ഭൂമിയിലെ ആദിവാസി കുടുംബങ്ങള്‍. മേപ്പാടി പഞ്ചായത്തിലെ 17ാം വാര്‍ഡ് ആനപ്പാറ ഭാഗത്ത് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് മേപ്പാടി റെയ്ഞ്ചിനോട് ചേര്‍ന്നാണ് 55 ഓളം കുടുംബങ്ങള്‍ താമസിക്കുന്നത്. മേപ്പാടി, തരിയോട്, കണിയാമ്ബറ്റ, വൈത്തിരി, പടിഞ്ഞാറത്തറ പഞ്ചായത്തുകളില്‍നിന്ന് എ.കെ.എസിെന്റ സഹായത്തോടെ കുടിയേറിപ്പാര്‍ത്ത ഭൂരഹിത കുടുംബങ്ങളാണിവര്‍.ഒരു പതിറ്റാണ്ടു കാലമായി മിച്ചഭൂമിയില്‍ കുടില്‍കെട്ടി താമസിച്ചുവരുകയാണ്.
നിയമപ്രകാരം ഇവര്‍ക്ക് ഭൂമി ലഭിക്കുന്നതിനുള്ള ഒരു നടപടിയും സര്‍ക്കാറിെന്റ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. കൈയേറ്റത്തിെന്റ പേരില്‍ ഇവര്‍ക്കെതിരെ ഇപ്പോഴും വിവിധ കേസുകളുണ്ട്. മിച്ചഭൂമിയിലെ കുന്നിന്‍ചരിവുകളില്‍ പ്ലാസ്റ്റിക് ചാക്കുകളും ഓലയും വലിച്ചുകെട്ടിയ ചെറിയ ഷെഡ്ഡുകളിലാണ് ഭൂരിഭാഗം കുടുംബങ്ങളും കഴിയുന്നത്. കടുത്ത കുടിവെള്ള പ്രശ്നം നേരിടുന്ന പ്രദേശത്ത് ദൂരസ്ഥലങ്ങളില്‍നിന്ന് തലച്ചുമടായാണ് കുടുംബങ്ങള്‍ കുടിവെള്ളം എത്തിക്കുന്നത്.
തൊട്ടടുത്ത വനാതിര്‍ത്തിയില്‍നിന്ന് ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കുടിലുകള്‍ക്ക് സമീപം എത്താറുണ്ട്. രാത്രിയില്‍ പുറത്തിറങ്ങാന്‍ കഴിയാതെ ഷെഡ്ഡില്‍ തന്നെ കഴിഞ്ഞുകൂടുകയാണ് ഈ കുടുംബങ്ങള്‍. ഭൂരിഭാഗം കുടുംബങ്ങള്‍ക്കും പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനായി അടച്ചുറപ്പുള്ളൊരു ടോയ്ലറ്റുമില്ല. ഇതിനായി പുറംപോക്കിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്. വൈദ്യുതി കണക്ഷന് ഇല്ലാത്തതിനാല്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനവും കാര്യമായി നടക്കുന്നില്ല.
Comments (0)