നിരവധി തട്ടിപ്പ് കേസിൽ മുങ്ങി നടക്കുന്ന തട്ടിപ്പുകാരി ബാംഗ്ലൂരിൽ ആം ആദ്മി പാർട്ടിയുടെ പേരിൽ വൻ തട്ടിപ്പ്.

നിരവധി തട്ടിപ്പ് കേസിൽ മുങ്ങി നടക്കുന്ന തട്ടിപ്പുകാരി ബാംഗ്ലൂരിൽ ആം ആദ്മി പാർട്ടിയുടെ പേരിൽ വൻ തട്ടിപ്പ്.
നിരവധി തട്ടിപ്പ് കേസിൽ മുങ്ങി നടക്കുന്ന തട്ടിപ്പുകാരി ബാംഗ്ലൂരിൽ ആം ആദ്മി പാർട്ടിയുടെ പേരിൽ വൻ തട്ടിപ്പ്.
ബാംഗ്ലൂർ : നേഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗാർഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച് എടുത്ത് മുങ്ങിയ കോട്ടയം ഞീഴുർ സ്വദേശിനി സുജാ വർഗീസ് ബാംഗ്ലൂരിൽ ആം ആദ്മി പാർട്ടിയുടെ പേരിൽ വൻ തട്ടിപ്പ് നടത്തുന്നതായി പരാതി. നേഴ്‌സുമാർക്ക് ജർമനി, യൂറോപ്പ് എന്നിവിടങ്ങളിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം നൽകി കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് റിക്രൂട്ട്മെന്റ് നടത്തി സാമ്പത്തിക നടത്തിയ സുജാ വർഗീസ് ഉദ്യോഗാർഥികൾക്ക് ജോലി നൽകാതെ കബളിപ്പിച്ച് ബാംഗ്ലൂരിലേക്ക് കടക്കുകയും, ഒളിവിൽ താമസിക്കുകയും ആണ്. കാസർഗോഡ്, കണ്ണൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അടക്കം സംസ്ഥാനത്തിന്റെ വിവിധ കോടതികളിൽ നിരവധി തട്ടിപ്പ് കേസുകളും വാറണ്ടും നിലനിൽക്കുകയും തന്നെ പോലീസ് കബളിപ്പിച്ച് സുജാ വർഗീസ് വേഷം മാറി ബന്ധു വീടുകളിൽ സ്ഥിരമായി കേരളത്തിൽ എത്തുന്നതായി അറിയാൻ കഴിഞ്ഞു. ബാംഗ്ലൂരിലും ആലപ്പുഴ ജില്ലയിലെ എടത്വയിലും, കോട്ടയം ജില്ലയിലെ കടുത്തുരുത്തി, ഞീഴുർ എന്നിവിടങ്ങളിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ ആണ് സുജാ വർഗീസ് വാരികൂട്ടിയത്. വാറണ്ടുകൾ നിലനിൽക്കെ കടുത്തുരുത്തിയിലും, എടത്വയിലും ഉള്ള ബന്ധുവീടുകളിൽ സ്ഥിരമായി വന്ന് പോകാറുള്ളതായി വിവരം ലഭിച്ചതായി തിരുവല്ല പോലീസ് പറഞ്ഞു. ബാംഗ്ലൂർ ആം ആദ്മി പാർട്ടിയുടെ നേതാക്കളുമായി ബന്ധപ്പെട്ട് സുജാ വർഗീസിനെ കസ്റ്റഡിയിൽ എടുക്കാൻ ഉള്ള നീക്കം ഊർജിതമാക്കുമെന്ന് പോലീസ് അറിയിച്ചു.