ഒരുമിച്ചിരുന്ന് ചായ കുടിക്കുന്നതല്ല പ്രതിപക്ഷ ഐക്യം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നിങ്ങളുടെ കഴിവ്, വിശ്വാസ്യത അതാണ് പ്രധാനം -പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി : ഒരുമിച്ചിരുന്ന ചായ കുടിക്കുന്നതല്ല പ്രതിപക്ഷ ഐക്യമെന്ന് തെര ഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. നാല് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി ചാ യ കുടിക്കുന്നത് പൊതുജനങ്ങളെ സ്വാധീനിക്കില്ല. അത് തെരഞ്ഞെടുപ്പ് ഫലത്തേ യും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നി ങ്ങളുടെ കഴിവ്, വിശ്വാസ്യത എന്നിവയിലെല്ലാം ഇത് എന്ത് മാറ്റം വരുത്തുമെന്നാ ണ് ചിന്തിക്കേണ്ടതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. നിതീഷ് കുമാര്‍ ബി.ജെ.പി സഖ്യം വിട്ട് മഹാസഖ്യത്തിന്റെ ഭാഗമായത് രാജ്യത്ത് സ്വാധീനം ചെലുത്തില്ല. അ ത് ഒരു സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന വിഷയമാണെന്നും പ്രശാന്ത് കിഷോര്‍ കൂ ട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ വീണ് എന്‍.ഡി.എ വന്ന പ്പോള്‍ അത് ബിഹാറില്‍ സ്വാധീനമൊന്നും ചെലുത്തിയില്ല. നിതീഷ് കുമാറിന്റെ ഡ ല്‍ഹി സന്ദര്‍ശനത്തിന് അനാവശ്യ പ്രാധാന്യമാണ് നല്‍കിയതെന്നും പ്രശാന്ത് കി ഷോര്‍ കുറ്റപ്പെടുത്തി. 2015-ല്‍ മഹാസഖ്യത്തെ ജനങ്ങള്‍ അധികാരത്തിലേറ്റി. എന്നാ ല്‍, 202ല്‍ അവരെ ജയിക്കാന്‍ അനുവദിച്ചില്ല. ഇതുമൂലം ബിഹാര്‍ രാഷ്ട്രീയത്തില്‍ മാറ്റമുണ്ടായി. എന്നാല്‍, ഇത് രാജ്യത്തെ ബാധിക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ 10 നേതാക്കളുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം.
Comments (0)