ഇന്ത്യ ഗവേഷണങ്ങളുടെ ആഗോള കേന്ദ്രമാകണം, ശാസ്ത്രമാണ് പരിണാമത്തിന്റെയും പരിഹാരത്തിന്റെയും അടിസ്ഥാനം : പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഇന്ത്യയെ ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശാസ്ത്ര-സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ പ്രാദേശികതലത്തിലേക്ക് കൊണ്ടുപോകണം. പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് ഗവേഷണവും നവീക രണവും പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഹമ്മദാബാദിലെ സയന്‍സ് സിറ്റിയില്‍ ദ്വിദിന കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോണ്‍ക്ലേവ് വീഡിയോ കോ ണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാന മന്ത്രി. 21-ാം നൂറ്റാ ണ്ടിലെ ഇന്ത്യയുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതില്‍ ശാ സ്ത്രം നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങ ളില്‍ ലോകം ദുരന്തത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നു പോയത്. അതേ കാല ഘട്ടത്തില്‍ കിഴക്കും പടിഞ്ഞാറും ശാസ്ത്രജ്ഞര്‍ മഹത്തായ കണ്ടെത്തലുകളില്‍ ഏ ര്‍പ്പെട്ടിരുന്നു. പടിഞ്ഞാറ് ഐന്‍സ്റ്റീന്‍, ഫെര്‍മി, മാക്‌സ് പ്ലാങ്ക്, നീല്‍സ് ബോര്‍, ടെസ്ല തുടങ്ങിയ ശാസ്ത്രജ്ഞര്‍ ലോകത്തെ വിസ്മയിപ്പിച്ചു.അതേകാലത്ത് ഇന്ത്യയില്‍ സി.വി രാമന്‍, ജഗദീഷ് ചന്ദ്രബോസ്, സത്യേന്ദ്രനാഥ് ബോസ്, മേഘനാഥ് സാഹ, എ സ്. ചന്ദ്രശേഖര്‍ തുടങ്ങിയ ശാസ്ത്രജ്ഞര്‍ പുതിയ കണ്ട് പിടുത്തങ്ങള്‍ ലോകത്തിന് മുന്നിലെത്തിച്ചു. പക്ഷേ, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യത്യാസം ഇവിടെ പ്രകടമായി. പാശ്ചാത്യ ശാസ്ത്രജ്ഞര്‍ക്ക് അംഗീകാരം ലഭിച്ചപ്പോള്‍ നമ്മുടെ ശാ സ്ത്രജ്ഞര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കിയില്ല. അതിനാല്‍ ഇന്ത്യയുടെ ശാ സ്ത്രനേട്ടങ്ങളെ നാം ആഘോഷിക്കേതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രമാണ് പരിണാമത്തിന്റെയും പരിഹാരത്തിന്റെയും അടിസ്ഥാനം. ഇന്ത്യന്‍ ശാസ്ത്രജ്ഞ ര്‍ അത്ഭുതങ്ങളാണ് കാണിക്കുന്നത്. നമുക്ക് എല്ലായ്‌പ്പോഴും അഭിമാനിക്കാനുള്ള അവസരങ്ങളാണ് അവര്‍ നല്‍കുന്നത്. ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും നേ ട്ടങ്ങളെ നാം ആഘോഷിക്കണം. അത് നമ്മുടെ യുവാക്കള്‍ക്ക് പ്രചോദനമാകും. ശാ സ്ത്രം സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാകുകയും ചെയ്യും. ശാ സ്ത്ര-സാങ്കേതിക മേഖലയിലെ നിക്ഷേപത്തില്‍ 2014 മുതല്‍ ഗണ്യമായ വര്‍ദ്ധനയാ ണുണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിലൂടെ ഇന്ത്യയുടെ ഗ്ലോ ബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്‌സ് 46-ആയി ഉയര്‍ന്നു. 2015ല്‍ ഇത് 81 ആയിരുന്നു. നാ ലാം വ്യവസായ വിപ്ലവത്തിന് നേതൃത്വം നല്‍കുന്നതിലേക്കാണ് ഇന്ത്യ നീങ്ങുന്നത്. ഇതില്‍ ശാസ്ത്ര മേഖലയിലെ രാജ്യത്തിന്റെ സംഭാവനകള്‍ക്കും അതുമായി ബന്ധ പ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രധാനപ്പെട്ട പങ്കുണ്ടെന്നും പ്രധാന മന്ത്രി പറഞ്ഞു.
Comments (0)