ദൈവത്തിന്റെ നാടിന്റെ ഭാവി ഇനി ദൈവത്തിന്റെ കയ്യില്‍
കൊച്ചി : വില കൊടുത്തും ഭിഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും, പ്രകോപിപ്പിച്ചും കേരളത്തിലെ മാധ്യമ-മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും സംഘടനകളെയും കയ്യടക്കി സമ്മര്‍ദ്ദ ശക്തിയായ് ഭരണത്തെയും ഭരണകൂടങ്ങളുടെയും നിയന്ത്രണം പൂര്‍ണമായ് കൈപ്പിടിയിലൊതുക്കി ഒരു പുതിയ അദ്ധ്യായം കേരളത്തില്‍ തുടക്കം കുറിച്ചു കഴിഞ്ഞു. ലോകത്തിലാദ്യമായി ബാലറ്റു പേപ്പറിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നത് കേരളത്തിലാണെന്ന് എന്ന് ലോകമെമ്പാടും വീമ്പിളക്കിയ മലയാളിക്ക് ലോകത്തിലാദ്യമായി ജനാധിപത്യ സര്‍ക്കാരിലൂടെ തീവ്രവാദികളുടെ ഇച്ഛാശക്തിക്കനുസരിച്ച് ഭരണം നിയന്ത്രിക്കുന്ന രാജ്യം ഈ കൊച്ചു കേരളമായി എന്ന ഖ്യാതി വന്നുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനമായ യൂണിഫോം സ്ട്രക്ച്ചര്‍ മുഴുവന്‍ നുഴഞ്ഞുകയറ്റത്തിലൂടെ കീഴടക്കിക്കഴിഞ്ഞു. പോലീസ്, ഫയര്‍ഫോഴ്‌സ്, വനം, എക്‌സസൈസ്, തുടങ്ങിയ മേഖലയെല്ലാം നിയന്ത്രണത്തിലാക്കിക്കഴിഞ്ഞു. ഈ ശൃംഗലയിലുള്ള അനിഷ്ടക്കാരെയെല്ലാം വ്യക്തിപരമായും ഔദ്യോധികമായും പീഡിപ്പിച്ചും കള്ള കേസുകള്‍ എടുത്തും ഒഴിവാക്കുന്നു, നീതിന്യായപീഠങ്ങളില്‍ നിന്ന് പോലും സാധാരണക്കാരന് നീതി സ്വപ്‌നങ്ങളായ് (ഉദാ: അട്ടപ്പാടി-മധുവിന്റെ കേസ്), ആര് ഭരിക്കണം എവിടെ ഭരിക്കണം എന്നെല്ലാം തീരുമാനം ഈ സംഘടിത ശക്തികളുടെ തീരുമാനത്തിലായ്ക്കഴിഞ്ഞു.(ആലപ്പുഴ കലക്ടറുടെ പുനര്‍ നിയമനം) ആര്‍ക്കൊക്കെ മാത്രം നീതി വേണം ഇതിനും തീരുമാനമായി, (പ്രദീപെന്ന മാധ്യമ പ്രവര്‍ത്തകന്റെയും വാഹന അപകട മരണം) ഇനി ഏതൊക്കെ ആശുപത്രികളില്‍ ആര്‍ക്കൊക്കെ ചികിത്സ വേണം എങ്ങിനെയുള്ള ചികിത്സ അതിനും ഏറെ കുറെ തീരുമാനമാകുന്നു. ഏതൊക്കെ ദിവസം എന്തൊക്കെ ഭക്ഷണം കഴിക്കണമെന്നും, ഏതു ദിവസം ഹോട്ടലുകള്‍ അടച്ചിടണമെന്നും ചിലര്‍ തീരുമാനിക്കും ഞങ്ങള്‍ ഉണ്ടാക്കുന്ന വിഭവം നിങ്ങള്‍ കഴിച്ചാല്‍ മതി, ഇതൊന്നും ബീഫ് കഴിക്കണമെന്ന് വാശി പിടിച്ച് സമരം ചെയ്തവര്‍ക്ക് ബാധകമല്ല. സര്‍ക്കാര്‍ സര്‍വീസില്‍ ആരൊക്കെ എവിടെ ഇരുന്ന് ജോലി ചെയ്യണമെന്നും തീരുമാനിച്ചു കഴിഞ്ഞു. അസഹിഷ്ണുതക്കും സ്വാതന്ത്ര്യത്തിന്റെയും, അടിയന്തരാവസ്ഥകളുടെയും കഥയും കവിതയും നെയ്തു കരഞ്ഞു കൂവിയവരും, കോണ്‍ഗ്രസുകാരും ഒന്നും ഈ തീവാദികള്‍ക്ക് അന്യരല്ല, കലാപ കലുഷിതമായ കേരളം സമാന്തര സാമ്പത്തിക ശക്തികളുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. ഇനിയൊരു മാറ്റം ക്ഷിപ്രസാധ്യമല്ല, സംഘര്‍ഷഭരിതവും അസ്വസ്ഥമായ കേരളവും നമ്മുടെ മുമ്പിലിതാ വന്നു കഴിഞ്ഞു.



Editor CoverStory


Comments (0)