വാഹനങ്ങളുടെ ഇൻഷുറൻസ് ആയി ബന്ധപ്പെട്ട പുതിയ കേന്ദ്രനിയമം വരുന്നു. വാഹന ഉടമകളുടെ പ്രത്യേക ശ്രദ്ധയ്ക്ക്….
വാഹനത്തിൻറെ ഇൻഷുറൻസ് അളവുമായി ബന്ധപ്പെട്ട പുതിയ ഒരു നിയമം കൂടി കൊണ്ടു വരാൻ ആയിട്ട് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. വളരെ പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് ആണിത് എല്ലാ വാഹന ഉടമകളെയും ബാധിക്കുന്ന ഒരു കാര്യം തന്നെയാണ് ഇത് അറിഞ്ഞില്ല എങ്കിൽ നിങ്ങൾ വലിയ ഒരു ഭീമമായ തുക തന്നെ ഇൻഷുറൻസ് അടക്കേണ്ടി വരും. റോഡുകളിൽ ട്രാഫിക് നിയമലംഘനം സ്ഥിരം പരിപാടിയാക്കി അവർ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വാഹനത്തിൻറെ ഇൻഷുറൻസ് പുതുക്കുമ്പോൾ വലിയ തുക നൽകേണ്ടി വരും.അതായത് നിരന്തരമായി ട്രാഫിക് നിയമലംഘനം നടത്തുന്നവർക്ക് കൂടുതൽ പ്രീമിയം ഏർപ്പെടുത്തുന്നതിനായി ഉള്ള നടപടികൾ സ്വീകരിക്കുവാൻ ആയിട്ട് ഒരുങ്ങുകയാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി എന്നാണ് പുറത്തുവരുന്ന സൂചനകൾ. അതായത് നിങ്ങളുടെ വാഹന ഇൻഷുറൻസ് പ്രീമിയം ഉയരുമെന്നും എന്നർത്ഥം .ഇതിൻറെ അതാത് സംസ്ഥാനങ്ങളിലെ ട്രാഫിക് പോലീസ് വകുപ്പുകളിൽ നിന്നും വാഹനവും സയൻസുമായി ബന്ധപ്പെട്ട ഇൻഫർമേഷൻ ശേഖരിച്ച് ഇൻഷൂറൻസ് കമ്പനികൾക്ക് നൽകുന്നതായിരിക്കും.
അതിനുശേഷം നിങ്ങൾ പിന്നീട് വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസി പുതുക്കുമ്പോൾ അവസാനത്തെ രണ്ടുവർഷം നിങ്ങളുടെ വാഹനം നടത്തിയ നിയമലംഘനങ്ങളുടെ റിക്കോർഡ് പരിശോധിച്ചതിനുശേഷം ഒരു മാർക്ക് അടിസ്ഥാനത്തിൽ ആയിരിക്കും പ്രീമിയത്തിൽ വർധന വരുത്തുക.
നിയമം ലംഘിക്കുന്നവർക്ക് ഉയർന്ന പ്രീമിയം ചുമത്തുന്നതോടൊപ്പം തന്നെ മര്യാദക്ക് ആയിട്ടുള്ള ആളുകൾക്ക് ഇളവുകളും അനുവദിക്കുന്നത് ആയിരിക്കും. റോഡുകളിൽ മികച്ച രീതിയിൽ ഉള്ള ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ റോഡുകളിലെ അപകടങ്ങൾ കുറയ്ക്കുന്നതിന് വേണ്ടിയാണ് ഈ ഒരു നിയമം നടപ്പിലാക്കുന്നത് എന്നാണ് പൊതുവേയുള്ള റിപ്പോർട്ട്.
Comments (0)