കെ.എസ്.ആര്‍.ടി.സി ഹിതപരിശോധന ബാലറ്റ് പേപ്പറുകളുടെ വിതരണം നടത്തി
കൊച്ചി: ഡിസംബർ 30ന് നടക്കുന്ന കെ.എസ്ആർ.ടിസിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനക്കായുള്ള ബാലറ്റ് പേപ്പറുകളുടെ വിതരണം നടത്തി. ജില്ലാ ലേബർ ഓഫീസിൽ സേറ്റ്റ്റ റിട്ടേണിങ് ഓഫീസർ കൂടിയായ റീജിയണൽ ജോയിൻ ലേബർ കമ്മീഷൻ ഡി .സുരേഷ് കുമാർ ബാലറ്റ് പേപ്പറുകൾ വിതരണംചെയ്തു. കെ.എസ്ആർ.ടി.സിയിലെ സ്ഥിരം ജീവനക്കാരായ 27,471 തൊഴിലാളികളാണ് സമ്മതിദായകരായിട്ടുള്ളത്. സംസ്ഥാനത്താകെ നൂറു ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ഡിപ്പോയും ഓരോ ബൂത്ത് ആണ്.ജീവനക്കാർക്ക് അതാത് ഡിപ്പോയിൽ വോട്ട് ചെയ്യാം. രാവിലെ ഏഴര മുതൽ വൈകിട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ്. കേരള സ്റ്റേറ്റ് ബസ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ( എ.ഐ.ടി.യു.സി), കെ.എസ്ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ( സി.ഐ.ടി.യു), കെ.എസ്ആർ.ടി.സി വർക്കേഴ്സ് ഫെഡറേഷൻ, കെ. എസ്. ആർ. ടി. സി എംപ്ലോയീസ് സംഘ്( ബി.എം.എസ്), കെ.എസ്ആർ.ടി.സി എംപ്ലോയീസ് ഫ്രണ്ട് യൂണിയൻ, ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ( പി.ഡി.എഫ്), കെ.എസ്ആർടി.സി വെൽഫെയർ അസോസിയേഷൻ എന്നീ സംഘടനകളാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിന്‍റെ 15 ശതമാനം വോട്ട് എങ്കിലും ലഭിക്കുന്ന സംഘടനകള്‍ക്കാണ് അംഗീകാരം നല്‍കുന്നത് .



Author Coverstory


Comments (0)