83400 രൂപ പെന്‍ഷന്‍ ലഭിക്കും; മുന്‍കാല പ്രാബല്യത്തോടെ നല്‍കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: പെന്‍ഷന്‍കാര്‍ക്ക് ഇനി സുവര്‍ണകാലമാണ്. കൈനിറയെ കിട്ടുമെന്ന് പ്രതീക്ഷിക്കാം. മുന്‍കാല പ്രാബല്യത്തോടെ പെന്‍ഷന്‍ അനുവദിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭയുടെ തീരുമാനം. കുറഞ്ഞ അടിസ്ഥാന പെന്‍ഷന്‍ 11500 രൂപയാണ്. കൂടിയത് 83400 രൂപയും. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ പരിഷ്‌കരിച്ച പെന്‍ഷന്‍ തുകയാകും കൈയ്യില്‍ കിട്ടുക. 2019 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യം മന്ത്രിസഭ അനുവദിച്ചത് നേട്ടമാണ്. വലിയൊരു തുക പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുമെന്ന് ചുരുക്കം. പാര്‍ട്ട് ടൈം പെന്‍ഷന്‍കാര്‍ക്കും പരിഷ്‌കരണത്തിന്റെ ആനുകൂല്യം കിട്ടും. കൂടിയ പെന്‍ഷന്‍ കിട്ടുക 30 വര്‍ഷം സര്‍ക്കാര്‍ സേവനം അനുഷ്ടിച്ചവര്‍ക്കാണ്.
10 വര്‍ഷം സേവനമുള്ളവര്‍ക്ക് കുറഞ്ഞ പെന്‍ഷനും കിട്ടും. കുറഞ്ഞ കുടുംബ പെന്‍ഷന്‍ 11500 രൂപയാണ്. കൂടിയത് 50040 രൂപയും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്ബളം വര്‍ധിപ്പിക്കണമെന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ നേരത്തെ അംഗീകരിച്ചിരുന്നു. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുകയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ശമ്ബളമാകും കൈയ്യില്‍ കിട്ടുക. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ ഉയര്‍ന്ന ശമ്ബളം നല്‍കുന്ന തീരുമാനം എടുക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ നടപടികള്‍ വേഗത്തില്‍ തീര്‍ക്കുകയാണ് സര്‍ക്കാര്‍. പുതിയ പരിഷ്‌കരണം നടപ്പാക്കിയാല്‍ കുറഞ്ഞ ശമ്ബളം 23000 രൂപയും കൂടിയത് 166000 രൂപയുമാകും. 2019 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യവും പരിഷ്‌കരണത്തിനുണ്ട്. നിലവില്‍ കുറഞ്ഞ ശമ്ബളം 16500 രൂപയാണ്.
Comments (0)