വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ജനുവരിയിൽ തുറക്കും

കൊച്ചി: സംസ്ഥാനത്തെ പുതിയ തിരക്കേറിയ രണ്ടു ജംഗ്ഷനുകളിൽ പുതിയ മേൽപ്പാലങ്ങൾ പണി കഴിഞ്ഞു. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ജനുവരിയിൽ ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നു നൽകും.ഇരു പാലങ്ങളുടെയും മുഴുവൻ പണികളും പൂർത്തീകരിച്ചു. ഏറ്റവും ഒടുവിലായി സിഗ്നലുകളും അടിപ്പാതയിലെ അടയാളപ്പെടുത്തലുകളും ദിശാസൂചികളും  സ്ഥാപിച്ചു.ഭാരപരിശോധന കൂടിയേ അവശേഷിക്കുന്നുള്ളൂ.  കിഫ്ബി സഹായത്തോടെയാണ് പൂർണമായും സംസ്ഥാന സർക്കാരാണ് പണികൾ പൂർത്തീകരിച്ചത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമാണ ചുമതല. വൈറ്റില മേൽപ്പാലത്തിന് 2017 ഡിസംബർ 11നാണ് നിർമാണോദ്ഘാടനം നടത്തിയത്. 86.34 കോടി രൂപയാണ്ചെലവ് വന്നത്. കുണ്ടന്നൂർ മേൽപ്പാലം 2018 മെയ് 31നാണ് നിർമാണോദ്ഘാടനം നടത്തിയത്. 82.74 കോടി രൂപയാണ് ചെലവ് വന്നത്.717 മീറ്ററാണ് വൈറ്റില മേൽപ്പാലത്തിന്റെ നീളം. 750 മീറ്ററാണ് കുണ്ടന്നൂർ മേൽപ്പാലത്തിന് നീളം. ഇരു പാലങ്ങളിലും ആറുവരെ പാതയിലാണ് ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്.