ചന്ദനം ചാര്‍ത്തി, പൊന്നാട അണിച്ച് രാഹുലിന് വന്‍വരവേല്‍പ്പ്

ചന്ദനം ചാര്‍ത്തി, പൊന്നാട അണിച്ച് രാഹുലിന് വന്‍വരവേല്‍പ്പ്

പാറശാല : ഓണം കഴിഞ്ഞിട്ടും മാവേലിനാട്ടില്‍ ആവേശത്തേരൊരുക്കി കോണ്‍ഗ്ര സ് പ്രവര്‍ത്തകര്‍. ഭാരത് ജോഡോ യാത്ര നയിച്ചെത്തിയ രാഹുല്‍ ഗാന്ധിക്ക് കേരള അതിര്‍ത്തിയില്‍ രാജോചിത വരവേല്പ്. ചന്ദനം തൊട്ടും ഖദര്‍ ഷാള്‍ അണിയി ച്ചും നേതാക്കള്‍ അദ്ദേഹത്തെ വരവേറ്റു. രാഹുലിനെ അണിയിക്കാന്‍ പൊന്നാടയു മായാണ് പ്രവര്‍ത്തകരെത്തിയത്. രാവിലെ ഏഴിനു തന്നെ പാറശാലയില്‍ നിന്ന് ഭാ രത് ജോഡോ പദയാത്ര ആരംഭിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം പി, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്ത ല, കെ.മുരളീധരന്‍ എംപി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, ഭാരത് ജോ ഡോ യാത്ര സംസ്ഥാന കോ-ഓഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, ശശി ത രൂര്‍ എംപി, അടൂര്‍ പ്രകാശ് എംപി, എം വിന്‍സന്റ് എംഎല്‍എ, ഡിസിസി പ്രസി ഡന്റ് പാലോട് രവി, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി, ഡിസിസി ഭാര വാഹികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ജാഥയെ കേരളത്തിന്റെ മണ്ണിലേക്ക് സ്വീകരി ച്ചാനയിച്ചു. രാവിലെ പത്തിന് ഊരൂട്ടുകാല മാധവി മന്ദിരത്തില്‍ പദയാത്രികര്‍ എ ത്തിച്ചേരും. അവിടെയാണു പ്രഭാത ഭക്ഷണവും വിശ്രമവും. ഉച്ച കഴിഞ്ഞ് രണ്ടിന് നെയ്യാറ്റിന്‍കരയിലെ പരമ്പരാഗത കൈത്തറി നെയ്ത്തുതൊഴിലാളികളുമാ യി രാ ഹുല്‍ ഗാന്ധി സംവാദം നടത്തും. തുടര്‍ന്ന് മാധവി മന്ദിരത്തിലെ ഗാന്ധി മ്യൂസിയം സന്ദര്‍ശിക്കും. മൂന്നുകല്ലിന്‍മൂട് നിന്നാണ് വൈകുന്നേരത്തെ പദയാത്ര തുടങ്ങുക. യാത്രാമധ്യേ നിംസ് ആശുപത്രിക്ക് സമീപം ഭാരത് ജോഡോ യാത്രയെ അടയാളപ്പെ ടുത്തുന്ന സ്തൂപം അനാച്ഛാദനം ചെയ്യും.