ആലുവയിൽ ആരോഗ്യ ജാഗ്രത

 ആലുവ: കൊവിഡ് രോഗത്തെയും ഇതര രോഗങ്ങളായ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപിത്തം , വയറിളക്ക രോഗങ്ങൾ എന്നിവയ്ക്കെതിരെയും ആലുവയിൽ ആരോഗ്യ ജാഗ്രത പരിപാടിക്ക് തുടക്കമായി, മഞ്ഞപിത്തം, വയറിളക്ക രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി ജനുവരി 15ന് മുമ്പ് മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യും.ഡെങ്കിപനി തടയുന്നതിനായി എല്ലാ വ്യാഴാഴ്ചകളിലും മുഴുവൻ വാർഡുകളിലും കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഭവന സന്ദർശനത്തിലൂടെ നടപ്പാക്കും. എലിപ്പനി രോഗം തടയുന്നതിന് വേണ്ടി മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികൾക്കും, തൊഴിലുറപ്പ് തൊഴിലാളികൾക്കും ഡോക്സസി സൈക്ലിൻ ഗുളികകൾ വിതരണം നടത്തും. മുനിസിപ്പൽ തല ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവ്വഹിച്ചു. ചെയർമാൻ എം.ഒ.ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി ബോധവൽക്കരണ ക്ലാസെടുത്തു. ജൂനിയർ ഹെൽത്ത് ഇസ്പെക്ടർഎം.ഐ. സിറാജ്, കൗൺസിലർ ഡീന ഷിബു, ലീഡിയ സെബാസ്റ്റ്യൻ, വിജി ഡാലി, വി.ആർ. രശ്മി,നീതു ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. ആശ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ആലുവ മുനിസിപ്പൽ അതിർത്തിയിലെ മുഴുവൻ വീടുകളിലും ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ ആരോഗ്യ ജാഗത പ്രവർത്തനങ്ങൾ നടക്കും.