എന്‍ഡിഎയില്‍ സജീവമാകുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ്
തിരുവനന്തപുരം: എന്‍ഡിഎയില്‍ സജീവമാകുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ്. ബിജെപി നേതൃത്വം ഉറപ്പുകള്‍ നല്‍കിയതിനെ തുടർന്നാണ് മുന്നണിയിൽ സജീവമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുമ്പ് ഉറപ്പുനല്‍കിയ കാര്യങ്ങളില്‍ തീരുമാനം ഉണ്ടായില്ല. ഇതോടെയാണ് സജീവമാകാതെ മാറി നിന്നത്. ഇപ്പോള്‍ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജനപക്ഷം നേതാവ് പി.സി ജോര്‍ജിനെ എന്‍ഡിഎയിലേക്ക് വ്യക്തിപരമായി ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹവും കൂടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.സി തോമസ് പറഞ്ഞു.
Comments (0)