ശരത് പവാർ കേരളത്തിലേക്ക്, എൻ.സി.പി യു.ഡി.എഫി ലേക്ക്
കേരളത്തിൽ വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കൂടെ നിൽക്കാനുള്ള തീരുമാനവുമായി ശരത് പവാർ കേരളത്തിലേക്ക് വരുന്നു. മന്ത്രിസ്ഥാനം വഹിക്കുന്ന ശശീന്ദ്രനെ ആപത്തുകാലത്ത് പിണറായി വളരെയധികം സഹായിച്ചിരുന്നുണ്ടെന്ന കാരണത്താലും ചില സുപ്രധാന രേഖകൾ പിണറായി പക്കൽ ഉണ്ടെന്നുള്ളതിനാലും അത്രപെട്ടെന്ന് ശശീന്ദ്രനു എൽഡിഎഫ് വിട്ടു പോരാൻ സാധിക്കില്ല. എന്നാൽ പാലാ സീറ്റ് മാണിക്ക് കൊടുക്കാൻ തീരുമാനിച്ച പിണറായി കാപ്പനെ മാറ്റിനിർത്തിയത് എൻ സി പി യെ ദേഷ്യപ്പെടുത്തിട്ടുണ്ട്. പീതാംബരൻ മാസ്റ്ററും മാണി സി കാപ്പനും ഇനിയും നാണംകെട്ട് എൽഡിഎഫിൽ നിൽക്കേണ്ട എന്നും യുഡിഎഫിൽ നിന്നാൽ മതിയെന്നുമുള്ള തീരുമാനമാണ് പാർട്ടിയിൽ ഒരു പിളർപ്പ് ഒഴിവാക്കാനും നിലവിൽ മാറിനിൽക്കുന്ന ചില പ്രധാന പ്രവർത്തകരെ പാർട്ടിയിലേക്ക് കൊണ്ടുവന്ന് എൻ. സി. പി.എ ശക്തിപ്പെടുത്താനും പവാറിന്റെ വരവ് ഉപകരിക്കും. യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ വൈകാതെ തന്നെ ശശീന്ദ്രനും തിരിച്ച് എൻസിപി യിലേക്ക് വരും എന്നവർ കണക്കുകൂട്ടുന്നു. ശശീന്ദ്രൻ മന്ത്രി ആണെങ്കിലും കാര്യങ്ങളെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കന്മാരാണ് തീരുമാനിക്കുന്നതെന്നും വകുപ്പിൽ എൻസിപി നേതാക്കന്മാർക്ക് ഒരു റോളും ഇല്ലാത്തതും ഈ പുനർവിചിന്തനത്തിന് കാരണങ്ങൾ ആയിട്ടുണ്ട്.
Comments (0)