ഒരേ വേദിയില്‍ അഞ്ച് പദ്ധതികള്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
കൊച്ചി : ഒരുദിവസത്തെ സന്ദര്‍ശനത്തിന് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റ വേദിയില്‍ രാഷ്‌ട്രത്തിന് സമര്‍പ്പിച്ചത് അഞ്ച് പദ്ധതികള്‍. തിരക്കിട്ട ഷെഡ്യൂളിനിടെ തമിഴ്‌നാട്ടിലെ വന്‍കിട പദ്ധതികളുടെ ഉദ്‌ഘാടനശേഷമാണ് അദ്ദേഹം കൊച്ചിയിലെത്തിയത്.
റിഫൈനറിക്കു സമീപം അമ്ബലമേട് കുഴിക്കാട് വി.എച്ച്.എസ്.ഇ. സ്‌കൂളില്‍ ഒരുക്കിയ സ്‌ഥലത്താണ് പ്രധാനമന്ത്രി എല്ലാ പദ്ധതികളും ഉദ്‌ഘാടനം ചെയ്‌തത്. മലയാളത്തില്‍ കേരളത്തിന് നമസ്‌കാരം പറഞ്ഞുകൊണ്ടാണ് നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്.
ആത്മനിര്‍ഭരതയിലൂടെ വളര്‍ച്ച
ആത്മനിര്‍ഭരതയിലൂടെ വ്യവസായങ്ങളുടെ വലിയ ശ്രേണി കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിദേശനാണ്യം ലാഭിക്കാന്‍ ഈ പദ്ധതികള്‍ സഹായകമാകും. തൊഴിലവസരങ്ങളും ഇതിനൊപ്പം വളരുമെന്നും ബി.പി.സി.എല്ലിന്റെ പ്ര?പ്പിലീന്‍ ഡെറിവേറ്റീവീസ് പെട്രോകെമിക്കല്‍ പ്രോജക്‌റ്റ് ഉദ്‌ഘാടനം ചെയ്‌ത് അദ്ദേഹം പറഞ്ഞു.
ടൂറിസത്തിന്റെ കുതിപ്പിന് സാഗരിക ക്രൂയിസ് ടെര്‍മിനല്‍
ടൂറിസത്തിന്റെ അടിസ്‌ഥാന വികസന വളര്‍ച്ചയ്‌ക്ക് കേന്ദ്രം നവീന പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്ന് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ച സാഗരിക രാജ്യാന്തര ക്രൂയിസ് ടെര്‍മിനലിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി പറഞ്ഞു. വര്‍ഷത്തില്‍ ഒരുലക്ഷം അതിഥികളെ സ്വീകരിക്കാന്‍ ഈ ടെര്‍മിനലിന് കഴിയും. പ്രാദേശിക ടൂറിസവും ഇതുവഴി വികസിക്കും. ടൂറിസം വികസനത്തിന് പുതിയ ആശയങ്ങള്‍ തയാറാക്കാന്‍ സ്‌റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ടുവരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കല്‍ക്കരി ബെര്‍ത്ത് ഫാക്‌ടിന് കുതിപ്പേകും
അടിസ്‌ഥാനസൗകര്യ വികസനം വഴി ദേശീയ വികസനത്തിന് സഹായിക്കുന്ന പദ്ധതികളാണ് കൊച്ചിയില്‍ തുടക്കമിട്ടിട്ടുള്ളതെന്ന് പ്രധാനമന്ത്രി. ഫാക്‌ടിനുവേണ്ടി കൊച്ചി തുറമുഖത്ത് പുനര്‍നിര്‍മിക്കുന്ന സൗത്ത് കോള്‍ ബെര്‍ത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 20 കോടി രൂപ ചെലവില്‍ നടക്കുന്ന പുനര്‍നിര്‍മാണംപൂര്‍ത്തിയാകുമ്ബോള്‍ കൊച്ചി തുറമുഖത്ത് കെമിക്കല്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ബെര്‍ത്തിങ് സൗകര്യം ലഭിക്കും.
അതിവേഗ യാത്രയ്‌ക്ക് റോ-റോ
അത്ഭുത നഗരമായ കൊച്ചിയില്‍ കായല്‍ ഗതാഗതത്തിന്റെ വേഗം വര്‍ധിപ്പിക്കാന്‍ കരയിലൂടെ 30 കിലോമീറ്റര്‍ യാത്രക്കു പകരം കായലിലൂടെ മൂന്നര കിലോമീറ്റര്‍ യാത്ര ചെയ്യാവുന്ന സൗകര്യം ഒരുക്കുകയാണെന്ന് വില്ലിങ്‌ടണ്‍ ഐലന്റ്-ബോള്‍ഗാട്ടി റോ-റോ സര്‍വീസ് യാനങ്ങള്‍ ഉദ്‌ഘാടനം ചെയ്‌ത് പ്രധാനമന്ത്രി പറഞ്ഞു.
കപ്പല്‍ശാലയ്‌ക്കകത്തെ ആദ്യ പരിശീലന കേന്ദ്രമായി വിജ്‌ഞാന്‍ സാഗര്‍
മറൈന്‍ എന്‍ജിനീയറിങ് പഠനത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെ വിജ്‌ഞാന്‍ സാഗര്‍ ട്രെയിനിങ് ഇന്‍സ്‌റ്റിറ്റ്യൂട്ട് മികച്ച അവസരമാണ് ഒരുക്കുകയെന്ന് പ്രധാനമന്ത്രി. കപ്പല്‍ശാലയ്‌ക്ക് അകത്തു പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക മാരിടൈം പരിശീലന ഇന്‍സ്‌റ്റിറ്റ്യൂട്ടാണിത്. നിര്‍മാണത്തിലിരിക്കുന്നതും അറ്റകുറ്റപ്പണി നടത്തുന്നതുമായ ജലയാനങ്ങളില്‍ പരിശീലനത്തിന് അവസരം ലഭിക്കുമെന്നതാണ് പ്രത്യേകത. എഴുപതിനായിരം ചതുരശ്രയടി ക്യാമ്ബസാണ് മൂന്നര ഏക്കറില്‍ ഒരുങ്ങുന്നത്.
Comments (0)