മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ

മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ

തിരുവനന്തപുരം: വര്‍ക്കല ഇടവ അയിരൂരില്‍ മാതാവിനെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍. ഇടവ തുഷാരമുക്കില്‍ റസാക്കാണ് പിടിയിലായത്. പാറപ്പുറം പ്രദേശത്തെ ഒരു വയലില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വയലില്‍ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി റസാഖിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സ്ത്രീയെ ആക്രമിച്ചതിനും മാരകമായി പരിക്കേല്‍പിച്ചതിനും ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ മകനെതിരെ പരാതിയില്ലെന്നാണ് അമ്മയുടെ നിലപാട്.

മകനെതിരെ മൊഴി നല്‍കാന്‍ മാതാവ് തയ്യാറാവുമോ എന്നതിനനുസരിച്ചായിരിക്കു കേസ് മുന്നോട്ട് പോകുക. മാതാവ് മൊഴി നല്‍കിയില്ലെങ്കില്‍ പൊലീസ് സ്വമേധയാ കേസെടുക്കും.