സ്വന്തം അഴിമതി മറക്കാൻ പെയ്ഡ് വാർത്ത നൽകിയ ഫാക്ടറീസ് ആൻഡ് ബോയിലർ ഡയറക്ടർ ക്കെതിരെ വകുപ്പുതല നടപടിക്കു സാധ്യത

സ്വന്തം അഴിമതി മറക്കാൻ പെയ്ഡ് വാർത്ത നൽകിയ ഫാക്ടറീസ് ആൻഡ് ബോയിലർ ഡയറക്ടർ ക്കെതിരെ വകുപ്പുതല നടപടിക്കു സാധ്യത

കൊച്ചി: സ്വന്തം അഴിമതിയും കെടുകാര്യ സ്ഥതതയും മൂടി വക്കാൻ സ്വയം ന്യായീക രണവുമായി രംഗത്തു വന്ന ഫാക്ടറീസ് ആൻഡ് ബോയിലർ ഡയറക്ടർ പി. പ്ര മോദിനെതിരെ വകുപ്പുതല നടപടിക്കു സാധ്യത. വിദ്യാഭ്യാസ മന്ത്രിയുടെ കീഴിലുള്ള ഈ വകുപ്പിൽ നടക്കുന്ന അഴിമതികളെ കുറിച്ച് ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നതിനെ തുടർന്നാണ് ഡയറക്ടർ പൊളിഞ്ഞ ചിട്ടിക്കമ്പനിയുടെ ഉടമകൾ ന ടത്തുന്ന തരത്തിലുള്ള ന്യായീകരണവുമായി രംഗത്ത് വന്നത്. സംസ്ഥാനത്ത് നിരവധി ഡിപ്പാർട്ടുമെന്റുകൾ ഉണ്ടെങ്കിലും അതിന്റെ ഒന്നും മേധാവികൾ ചെയ്യാത്ത പ്രവർത്തിയാണ് 280 ജീവനക്കാർ മാത്രമു ള്ള ഫാക്ടറീസ് വകുപ്പിന്റെ ഡയറക്ടർ നടത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ചി ത്രം വച്ച് ഒരു പത്രത്തിനു നൽകിയ വിശദീ കരണം വായിച്ചാൽ കേരളത്തിൽ മറ്റു ഡിപ്പാർട്ടുമെന്റുകൾ അപ്രസക്തമാണന്ന് തോന്നുന്ന തരത്തിലാണ്. വിവിധ വകുപ്പു കളുടെ നേട്ടങ്ങൾ സർക്കാർ നേട്ടമെന്ന് അംഗീകരിക്കുമ്പോൾ ഇയാൾ എല്ലാം സ്വ ന്തം നേട്ടമായി ചിത്രീകരിക്കുകയാണ്. ഐ.എ.എസുകാർ തലവൻമാരായിട്ടുള്ള വകുപ്പുകൾ പോലും ചെയ്യാത്ത സാഹസ മാണ് പി.ആർ.ഡിയെ പോലും മറികടന്ന് ഇയാൾ ചെയ്തിരിക്കുന്നത്. സമസ്തേമേ ഖലകളിലും സർക്കാർ ഓൺെലൈൻ സംവിധാനം നടപ്പാക്കിയത് തന്റെ നേട്ടമാ ണന്നാണ് ഇദ്ദേഹം പറയുന്നത്. 2016 വരെ തന്റെ വകുപ്പിൽ അഴിമതി കൊടി കുത്തി വാഴുകയായിരുന്നുവെന്ന് സമ്മതിക്കുന്ന ഡയറക്ടർ അഴിമതിക്കെതിരെ ഏതെങ്കി ലും തരത്തിലുള്ള നടപടി എടുത്തതായി കേട്ടുകേൾവി പോലുമില്ല. സ്വയം അഴിമ തിക്കാരനായ ഇയാൾ നടപ്പിലാക്കിയ പല പദ്ധതികൾക്കെതിരെ വിവിധ ഏജൻസി കളുടെ മുൻപിൽ നിരവധി പരാതികളാ ണുള്ളത്. ഫാക്ടിൽ നടപ്പിലാക്കിയ റോ സേസ് സംവിധാനം വലിയ അഴിമതിയുടെ ഒരു ഉദാഹരണം മാത്രം.വിശദമായ പ്രൊ ജക്ട് റിപ്പോർട്ടില്ലാതെയും കെമിക്കൽ എഞ്ചിനീയർമാരുടെ സേവനം ഇല്ലാതെ, റിസെർവറുമായി ബന്ധപെട്ട് ഹാർഡ് വെയ ർ എഞ്ചിനീയർമാർ ഇല്ല, ഇൻസ്ട്രമെന്റേഷൻ വിദഗ്ദർ എന്നിവരുടെ സേവനങ്ങൾ ഇല്ലാതെ 2.75 കോടി മുടക്കി നടപ്പാക്കിയ പദ്ധതി ഇപ്പോൾ നോക്കുകുത്തി ആയിരി ക്കുകയാണ്. ഐ.ജി യുടെ റിപ്പോർട്ടിൽ ഇ തിനെതിരെയുള്ള പരാമർശത്തിന്റെ പേ രിൽ അന്ന് ചാർജുണ്ടായിരുന്ന ഉദ്യോഗ സ്ഥൻ വിരമിച്ച് നാളുകളായിട്ടും ആനുകൂ ല്യങ്ങൾ ലഭിച്ചിട്ടില്ല. കൂടാതെ ഇതിനായി ഇനി പണം ചിലവാക്കുതെന്നും റിപോർട്ടി ലുണ്ട്. എന്നാൽ ഇതു മറികടന്ന് വീണ്ടും 5 കോടി രൂപ ഇതിനായി സർക്കാരിനെ തെ റ്റിദ്ധരിപ്പിച്ച് അനുവദിപ്പിച്ചിരിക്കുകയാണ് ഡയറക്ടർ. കോടികൾ അനുവദിക്കുന്ന തിലൂടെ പർച്ചേസ് കമ്മിഷൻ ബന്ധപെട്ട വർക്ക് ലഭിക്കുന്നതായാണ് സൂചന. ഈ അഴിമതികൾ മറച്ചു വക്കാൻ സർക്കാർ നേട്ടം സ്വന്തം നേട്ടമായി പെയ്ഡ് വാർത്ത നൽകിയ ഇയാൾ തികഞ്ഞ അച്ചടക്ക ലം ഘനമാണ് നടത്തിയിരിക്കുന്നത്. ഇയാളു ടെ പെയ്ഡ് വാർത്ത സർക്കാർ നയമാണോ എന്ന് വകുപ്പ മന്ത്രി വ്യക്തമാക്കേണ്ട താണ്. വിരമിച്ച ജീവനക്കാരുടെ അനുകൂ ല്ല്യങ്ങൾ തടഞ്ഞുവച്ച് അവരെ അഴിമതി ക്കാരായി ചിത്രീകരിക്കുന്ന ഡയറക്ടറുടെ നടപടിക്ക് കാലം മാപ്പുതരില്ലന്ന് കൂടി ഓർ മ്മ പെടുത്തുകയാണ്. ആശ്രിത നിയമന ത്തിൽ ജോലി നേടി വളഞ്ഞ വഴിയിലൂടെ ഡയറക്ടറായ ഇയാൾ കോവിഡ് ബാധിച്ച് മരണമടഞ്ഞ സഹപ്രവർത്തകന്റെ ഭാര്യ ക്ക് ആശ്രീത നിയമനം ലഭിക്കുന്നതിനെ തിരെ നിരന്തരം സർക്കാരിലേക്ക് റിപ്പോ ർട്ടുകൾ അയക്കുന്നത് ഏതു മാനസിക അവസ്ഥയുടെ പേരിലാണന്ന് ആശ്രിത ഡയറ്ക്ടർ ചിന്തിക്കേണ്ടതാണ്.