ആലുവ: മലയാറ്റൂർ നിലിശ്വരം പഞ്ചായത്തിലെ വിശാല ജല ശ്രോതസ്സും തടാകവുമായ മണപ്പാട്ടു്ചിറയിൽ വിനോദ സഞ്ചാരത്തിൻ്റെ ഭാഗമായി ബോട്ട് സർവിസ് നടത്താൻ ഏറ്റെടുത്തിരിക്കുന്ന അങ്കമാലി സ്വദേശിയായ പ്രമുഖ വ്യവസായി അനധികൃതമായി തടാകത്തിൽ നിർമിച്ചെന്ന് പറയുന്ന കൽക്കെട്ട് പൊളിച്ച് കളയണമെന്നും അപകട സാധ്യത ഉണ്ടെന്നും ചൂണ്ടിക്കാണിച്ച് ഒരു പരാതി പഞ്ചായത്ത് സിക്രട്ടറിക്ക് നൽകിയിട്ടും ഉത്തരവാദപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്ന് മണപ്പാട്ട് ചിറവികസന സമിതി അംഗങ്ങ ൾ,, ഈ തടാകം വനം വകുപ്പിൻ്റെ താണെന്ന് വനം വകുപ്പും, പഞ്ചായത്തിൻ്റെ താണെന്നും, ജലസേചന വകുപ്പിൻ്റെ താണെന്നും തർക്കം നിലനിൽക്കുന്നുണ്ട്, തടാകത്തിനു് ചുറ്റും അശാസ്ത്രീയമായ നിർമാണത്തിൻ്റെ ഭാഗമായി സംരക്ഷണഭിത്തി നഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസങ്ങളിൽ രണ്ട് വിനോദ സഞ്ചാരികളുടെ വാഹനം തടാകത്തിലേക്ക് മറിഞ്ഞ് മരണപ്പെട്ടിരുന്നു.,ചിറയോട് സമീപമുള്ള മലയാറ്റൂർ പള്ളിയിലെ പെരുന്നാളിനോടു് ചേർന്ന് തടാകത്തിൽ നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിച്ച കാഴ്ചകൾ കാണാൻ ധാരാളം വിനോദ സഞ്ചാരികൾ വരാറുണ്ട്, ഇവരെ ലക്ഷ്യമാക്കിയാണ് ബോട്ട് സർവീസുകൾ തുടങ്ങിയത്, അങ്കമാലിയിലെ പ്രമുഖ വ്യവസായി ദീർഘകാല പാട്ടത്തിനായ് ഈ ഭൂമി ഏറ്റെടുത്തെന്നും അതായത് സ്വാഭാവികമായും ഈ ഭൂമി പ്രസ്തുത വ്യവസായിയുടെ കൈയിൽ എത്തിചേരുമെന്നും നാട്ടിൽ കിംവദന്തികൾ പ്രചരിക്കുന്നുണ്ട്, കേന്ദ്രത്തിലും കേരളത്തിലും ഒരുപോലെ പിടിപാടുള്ള ഈ വ്യവസായിക്കെതിരെ ആര് എന്ത് പരാതി നൽകിയാലും അതൊന്നും ആരും പരിഗണിക്കില്ല എന്നതും നാട്ടുകാർ പറയുന്നു.കേന്ദ്രത്തിൽ സ്വാധീനം ഉള്ളതിനാൽ ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൻ്റെ ബോർഡിൻ്റെ ഉപദേശക സ്ഥാനവും, കേരള സർക്കാരിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ പിടിപാടുള്ള വ്യക്തിക്കെതിരെ പരാതികൾ നൽകിയാലും യാതൊരു തീരുമാനവും ഉണ്ടാകില്ല എന്നും നാട്ടുകാർ വിശ്വസിക്കുന്നുണ്ടെങ്കിലും, അനധികൃത നിർമിതി പൊളിച്ചുമാറ്റുന്നതു വരെ പ്രതിഷേധം തുടരുമെന്നാണ് വികസന സമിതി പറയുന്നത്
Comments (0)