ഹൈന്ദവ കൂട്ടായ്മയായ് ഹിന്ദു സേവാ സംഘം ',

ഹൈന്ദവ കൂട്ടായ്മയായ് ഹിന്ദു സേവാ സംഘം ',
തൃശൂർ: ഭാരതത്തിലെ ഹൈന്ദവ കൂട്ടായ്മക്കായ് വളരെയധികം സംഘടനകൾ രംഗത്തുണ്ടെങ്കിലും സമകാലിക സംഭവ വികാസങ്ങളിൽ പല സംഘടനകളും ഹൈന്ദവർക്കോ ഹൈന്ദവ സമൂഹങ്ങൾക്കോ വേണ്ടി ശരിയായി നിലകൊള്ളുന്നില്ല എന്ന് മാത്രമല്ല പലരും അധികാരവും ഭരണവുമാണ് സംഘാടകത്വം എന്നുള്ള നിലപാടുകളിലേക്ക് മാറി നിന്നുകൊണ്ട് ഹൈന്ദവ സേവനം വെറും പ്രഘോഷണമാക്കി കൊണ്ടിരിക്കുന്നതിൽ നിന്നും വ്യത്യസ്ഥമായ കാഴ്ചപ്പാടുകളും ചിന്താധാരകളും ഉയർത്തിക്കാട്ടി തൃശിവപേരുരിൻ്റെ മണ്ണിൽ നിന്നും ഒരു ഹൈന്ദവ കൂട്ടായ്മക്ക് തുടക്കം കുറിച്ചിരിക്കയാണ്, കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിലുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കുറച്ചധികം ആളുകൾ ചേർന്നാണ് HSS ന് രൂപം കൊടുത്തിട്ടുള്ളത്, സംഘടനയെ പരിചയപ്പെടുത്താനും അതിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായും പ്രഥമ സംസ്ഥാന ശിബിരം എന്ന നിലക്ക് ശ്രീ സുരേഷ് ബാബു വാ ത്തിയത്തിൻ്റെ അഅദ്ധ്യക്ഷതയിൽ തൃശൂർ കുർക്കംഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേർന്ന " ശിബിരത്തിന് ഭദ്രദീപം തെളിയിച്ചത് ശ്രീമദ് സദ്ഗുരു ആദിത്യ സ്വരൂപാനന്ദപുരി മഹാരാജ് അവർകൾ ആയിരുന്നു.സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് ശ്രീ ജയകുമാർ നെടും ബ്രത്ത് ,ജനറൽ സിക്രട്ടറി പ്രകാശ് നട്ടക്കുളങ്ങര,മോഹൻ ദാസ് പണിക്കർ, ശ്രീമതി തുഷാര അജിത്ത് തുടങ്ങിയ വിശിഷ്ട വ്യക്തികൾ പങ്കെടുത്ത വിപുലമായ ഒരു ഹൈന്ദവ കൂട്ടായ്മക്ക് തുടക്കം കുറിച്ചു,