ആര്യയാഗം 20, 21

ആര്യയാഗം 20, 21

ആര്യയാഗം 20 21, രണ്ടായിരത്തി ഇരുപത്തി ഒന്നിലെ മഹായാഗത്തിനായി അഗസ്ത്യ തപോഭവനഭൂമിയായ കലശ മല ഒരുങ്ങുകയാണ് വിശ്വമാനവികത, മതസൗഹാർദം പ്രകൃതി സ്നേഹം, ജീവകാരുണ്യം എന്നിവയിലധിഷ്ഠിതമായ ആര്യയാഗം 2021ൻ്റെ സംഘാടക സമിതി  യോഗത്തിന് മഹർഷി ക്ഷണിച്ചപ്പോൾ പോകാതിരിക്കാൻ കഴിഞ്ഞില്ല. വൈകുന്നേരം മൂന്ന് മണിക്ക് മഹർഷിയും ഞാനും  മാത്രം. ഞാനറിയാതെ മഹർഷിയുടെ മുഖത്തേക്ക് ഒന്ന് നോക്കിയപ്പോൾ ഒരു നിസംഗതാ ഭാവമായിരുന്നു  പ്രകടമായത്. അരമണിക്കൂറിനുള്ളിൽ ഹാൾ നിറഞ്ഞു. അറിയാതെ പൗലോ കൊയ്ലോയുടെ വാക്കുകൾ ഓർത്തു. നിങ്ങൾക്ക് നന്മ നിറഞ്ഞ ഒരു കാര്യം ചെയ്യണമെന്ന് വളരെ നല്ല ആഗ്രഹമുണ്ടോ പിന്നെ ഒന്നും ആലോചിക്കേണ്ടതില്ല എല്ലാം കാര്യങ്ങളും താനെ അനുകൂലമായി വരും.  കലശമലയിലെ മഹർഷിയുടെ സന്നിധിയിലും ഇത് അർത്ഥവത്തായി കണ്ടു. അതിലുപരി ആര്യയാഗം തുടങ്ങുന്നതിന് മുൻപേ യാഗഫല ത്യാഗമെന്നോണം പോർക്കുളത്ത് ഓട്ടോ ഓടിച്ചു ഉപജിവനം കഴിക്കുന്ന ദേവയാനി എന്ന സ്ത്രീ അവരുടെ  കിഡ്നി ദാനം ചെയ്യാൻ തയ്യാറായിരിക്കുന്ന ത്യാഗസന്ദേശം  വേദിയിൽ വെളിപ്പെടുത്തിയത് പ്രത്യേകം എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. യോഗത്തിൽ പങ്കെടുത്തവരെല്ലാം ആര്യയാഗത്തിൻ്റെ പ്രാധാന്യവും, യാഗം നടത്താനാവശ്യമുള്ള കർമ്മ പദ്ധതികളെ പറ്റിയും സംസാരിച്ചു. മഹർഷിയുടെ പ്രഥമ ശിഷ്യയും വൃക്കദാതാവും കൃഷിഭവൻ ഉദ്യോഗസ്ഥയുമായ   ആര്യനാമികയുടെ ആമുഖഭാഷണവും മഹർഷിയുടെ വിശദീകരണവുമായപ്പോൾ ആര്യയാഗലക്ഷ്യത്തെക്കുറിച്ചുള്ള സംശയങ്ങൾക്കുള്ള മറുപടിയും ലഭിച്ചു. അനീഷ്ജി ഇയ്യാൽ പരമ്പരാഗത യാഗവേദ സംസ്ക്കാരത്തെക്കുറിച്ച് വിശദമായി സംസാരിച്ചു., കരിം പന്നിത്തടം നിത്യജീവിതത്തിൽ ആര്യയാഗം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഉദാഹരണ സഹിതം വിശദീകരിച്ചു. സൂഫി ഗുരുവായ അല്ലാമയുടെ സാന്നിദ്ധ്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. അഗസ്ത്യമഹർഷിയുടെ തപോഭൂമിയിൽ മഹർഷി വലിയൊരു യാഗം നടത്താൻ പോകുന്നുവെന്നറിഞ്ഞ് വന്നെത്തിയ എല്ലാ ധന്യാത്മാക്കളും ആര്യയാഗത്തിൻ്റെ പ്രവർത്തനങ്ങൾക്കായി പ്രയത്നിക്കുമെന്ന പ്രാർത്ഥനയോടെയാണ് യോഗം സമാപിച്ചത്.