മഹിളാസംഘം പ്രവർത്തകയുടെ സ്ത്രീപിഢന പരാതി ചവറ്റുകുട്ടയിലെറിഞ്ഞ് പാമ്പാടി പോലീസ്,ആരോപണ വിധേയനായ വ്യാജ മനുഷ്യാവകാശ ചെയർമാനെ ഭയന്ന് പോലീസ്,

മഹിളാസംഘം പ്രവർത്തകയുടെ സ്ത്രീപിഢന പരാതി ചവറ്റുകുട്ടയിലെറിഞ്ഞ് പാമ്പാടി പോലീസ്,ആരോപണ വിധേയനായ വ്യാജ മനുഷ്യാവകാശ  ചെയർമാനെ  ഭയന്ന് പോലീസ്,
കോട്ടയം: വീട്ടമ്മമാരടക്കമുള്ള നിരവധി സ്ത്രീകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത HRF എന്ന വ്യാജ മനുഷ്യാവകാശ ചെയർമാനായ മുജീബ് റഹ്മാൻ അഹമ്മദിനും, അയാൾക്ക് എല്ലാത്തിനും ഒത്താശ ചെയ്തു കൊടുക്കുന്ന തിരുവനന്തപുരത്ത് താമസമാക്കിയ സീരിയൽ നടിയുമായ ഒരു സ്ത്രീക്കെതിരെ മാനസിക പീഡനത്തിനും, സാമ്പത്തിക തട്ടിപ്പിനും, വധഭിഷണിക്കും എതിരായി പാമ്പാടി പോലീസിന് പരാതി നൽകിയ കമ്മുണിസ്റ്റ് പാർട്ടിയിലെ സജീവ അംഗമായ, മഹിളാ വിഭാഗം പ്രവർത്തക നൽകിയ പരാതി തീർത്തും അവഗണിച്ച്, പരാതിക്കാരിയെ പല പ്രാവശ്യവും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞ് സ്റ്റേഷനിൽ വിളിച്ച് വരുത്തി ബുദ്ധിമുട്ടിപ്പിക്കുകയും ഓരോരോ കാരണങ്ങൾ പറഞ്ഞ് കുറ്റാരോപിതനെ ഒന്ന് വിളിച്ച് വരുത്തി മൊഴി പോലും രേഖപ്പെടുത്താതെ പീഢകനെ രക്ഷപ്പെടുത്താൻ എല്ലാ ശ്രമവും നടത്തുന്നതായ് ആരോപിച്ച് പരാതിക്കാരിയായ വീട്ടമ്മ മുഖ്യ മന്ത്രിക്ക് പരാതി നൽകി, സ്ത്രീകൾക്കെതിരെ എന്ത് അതിക്രമം ആര് നടത്തിയാലും അവർക്കെതിരെ കൃത്യമായും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നടപടി എടുക്കണമെന്നും സർക്കാരിന്റെ കർശനമായ ഉത്തരവുണ്ടായിട്ടും പാമ്പാടി പോലീസിൻ്റെ ഭാഗത്ത് നിന്ന് തീർത്തും നിരുത്തരവാദപരമായ നടപടികളാണ് ഉണ്ടാവുന്നത്, പരാതിക്കാരിയെ സാമ്പത്തികമായി കബളിപ്പിച്ചതും, അപകീർത്തികരമായ സംഭാഷണങ്ങൾ നടത്തിയതും, സ്ത്രീത്വത്തെ അപമാനിക്കുന്ന കാര്യങ്ങൾ ഒരുപാട് തെളിവു സഹിതം നൽകിയിട്ടുപോലും പാമ്പാടി പോലീസ് പറയുന്നത് വ്യക്തമായ തെളിവില്ലെന്നാണ്, വയോവൃദ്ധയായ സ്ത്രി ഒരു പരാതി നൽകിയിട്ട് പലവട്ടം പരാതിക്കാരിയെ സ്റ്റേഷനിൽ വിളിച്ചു ബുദ്ധിമുട്ടിച്ചിട്ടും ആരോപണ വിധേയനെ ഒന്ന് ഫോൺ ചെയ്ത് വിളിക്കാൻ പോലും മെനക്കെടാത്ത പാമ്പാടി പോലീസ് സർക്കാർ ഉത്തരവുകളെ മനഃപൂർവം പരിഹസിക്കുകയാണ്, പരാതിക്കാരി കേസ് നൽകിയതിന് ശേഷം സ്റ്റേഷനിൽ ഫോൺ മുഖേന വിളിച്ചു പരാതിയുടെ പുരോഗതിയും നടപടി ക്രമങ്ങളും അന്വേഷിക്കുമ്പോൾ പരിഹാസപൂർണമായതും തെറ്റിദ്ധരിപ്പിക്കുന്ന മറുപടികളാണ് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത്. ഈ വ്യാജ ചെയർമാൻ മുജീബ് അഹ്‌മദിന് മേൽ സമാനമായ കേസുകൾ കേരളത്തിൽ പല പോലീസ് സ്റ്റേഷനുകളിലും നിലവിൽ ഉണ്ട്. ഇത് സംബന്ധിച്ച് പാർട്ടി നേതാക്കൾക്കും മുഖ്യമന്ത്രിക്കും പരാതി നൽകി നീതിക്കായ് കാത്തിരിക്കയാണ് പരാതിക്കാരിയായ സജീവ മഹിളാ പ്രവർത്തക കൂടി ആയ വീട്ടമ്മ.