നിരാലംബർക്ക് ആശ്രയമായി ഗുരുകുല വിദ്യാമന്ദിരം

നിരാലംബർക്ക് ആശ്രയമായി ഗുരുകുല വിദ്യാമന്ദിരം

തൃശ്ശൂർ ജില്ലയിലെ പ്രളയബാധിതർക്ക് ആശ്രയമാവുകയാണ് ശ്രീരാമകൃഷണ മOത്തിന്റെ കീഴിലുള്ള ഗുരുകുല വിദ്യാമന്ദിരം, 1924 ലെ ഭീകരമായ പ്രളയം നാടിനെ നടുക്കിയപ്പോൾ അടാട്ട് പ്രദേശത്ത് ഉള്ളവർക്ക് അത്താണിയായതും ഈ വിദ്യാലയം തന്നെ. കഴിഞ്ഞ വർഷത്തെ പ്രളയകാലത്തും ഇവിടെ ദുരിതാശ്വാസ കേമ്പായി പ്രവർത്തിച്ചു. സ്വാമി സദ്ഭവാനന്ദജിയുടെ യശോധാവള്യമായ സഹകരണമാണ് കേമ്പിന്റെ വിജയത്തിനാധാരമെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. വിദ്യാലയത്തിലെ 24 എൻ സി സി കാഡറ്റുകളുടെയും അവരെ നയിക്കുന്ന കർമ്മ ധീരനും ജീവകാരുണ്യ സേവാനി രതനുമായ എൻ സി സി ഓഫീസർ പ്രവീൺ ജിയുടെ കർമ്മ കുശലതയും അഭിനന്ദനാർഹമാണ്. കഴിഞ്ഞവർഷം എൻ സി സി യുടെ ജീവകാരുണ്യ സേവാ പുരസ്ക്കാരം ഗുരുകുല വിദ്യാമന്ദിരത്തിലെ അമൽ ബിജുവിന് ലഭിച്ചത് അർപ്പണബോധത്തിന്റെ തിലകക്കുറിയായിട്ടാണ്. അടാട്ട്, അമ്പലംകാവ് മറ്റ് പരിസരദേശങ്ങളിലെ 200 കുടുബങ്ങളാണ് ക്യാമ്പിലുള്ളത്. അടാട്ട്, പുറനാട്ടുകര വില്ലേജ് ഓഫീസർമാർ ക്യാമ്പിന് നേതൃത്യം നല്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് മറ്റ് ജനപ്രതിനിധികൾ എന്നിവർ സഹായത്തിനുണ്ട്. എൻ സി സി സ്കൗട്ട് പ്രസ്ഥാനങ്ങളിലെ വളണ്ടിയർ, ഹെഡ്മാസ്റ്റർ വി.എസ്. ഹരികുമാർ എൻസിസി ഓഫീസർ ആർ പ്രവീൺ, സ്കൗട്ട് ഓഫീസർ ബിന്ദു മറ്റ് അദ്ധ്യാപകർ സ്റ്റാഫ് സെക്രട്ടറി മനോജ് എന്നിവർ സദാ ക്യാമ്പിൽ നിർദ്ദേശങ്ങും സേവാനിരതരുമായി ഒപ്പമുണ്ട്. തൃശ്ശൂർ എൻസിസി മേധാവി ആർ ആർ അയ്യർ ക്യാമ്പിലെത്തി കാഡററുകളെ അഭിനന്ദിച്ചു ക്യാമ്പിലേക്ക് അവശ്യസാധനങ്ങളുമായാണ് അദ്ദേഹം എത്തിയത്. ക്യാമ്പ് പ്രവർത്തനങ്ങൾ ഓഫീസർ പ്രവീണുമായി ചർച്ച ചെയ്ത് വിലയിരുത്തി അഭിനന്ദിച്ചാണ് അദ്ദേഹം മടങ്ങിയത്.

- എസ്. കെ., കവർസ്റ്റോറി