മോദിയുടെ റെയിൽ യാത്രികർക്കുള്ള പദ്ധതികൾ പൊളിക്കാൻ IRCTC യും കൂട്ടുനിൽക്കുന്നുവോ?

മോദിയുടെ റെയിൽ യാത്രികർക്കുള്ള പദ്ധതികൾ പൊളിക്കാൻ IRCTC യും കൂട്ടുനിൽക്കുന്നുവോ?
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ യാത്രാ സംവിധാനമായ റെയിൽ യാത്ര സുഗമമാക്കുവാൻ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും നവീന പദ്ധതികൾ ഒരുക്കുമ്പോൾ അതിനെയെല്ലാം അട്ടിമറിക്കാനും പരാജയപ്പെടുത്താനും റെയിൽവേ യാത്ര സുഗമമാക്കാൻ ആവിഷ്കരിച്ച ഐ, ആർ, സി: റ്റി: സിയിലെ ചില ഉദ്യോഗസ്ഥൻമാർ ശ്രമിക്കുന്നതായ് സംശയിക്കേണ്ടിയിരിക്കുന്നു. റയിൽവേ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റം വരുത്തിയ ശൗചാലയ സംവിധാനത്തിന് ശേഷം യാത്രികർ ഒരാൾ പോലും ഭക്ഷണം കഴിക്കാതെയും കഴിക്കുന്നത് ശുചിത്വമുള്ളത് മാത്രവും അതുപോലെ യാത്രികൻ്റെ രുചിക്കൊപ്പവും, പോക്കറ്റിൻ്റെ വലുപ്പവും കണക്കിലെടുക്കണമെന്ന ആശയത്തോടു് കുടി ആരംഭിച്ച ജനതാഖാനയാണ് പ്ലാറ്റ്ഫോമിലെ ഭക്ഷണ കച്ചവടക്കാരും ഐആർ സി.ടി, സിയിലെ ചിലരും അട്ടിമറിക്കുന്നത് ഉദാഹരണത്തിന് എറണാകുളം നോർത്ത് ( ടൗൺ ) സ്റ്റേഷനിൽ പേരിന് വേണ്ടി ഫ്ലറ്റ്ഫോമിൻ്റെ തെക്കെ അറ്റത്ത് ആരും കാണാതെ രണ്ട് പ്ലാസ്റ്റിക്കവറും രണ്ട് കുപ്പിവെള്ളവും വച്ചിരിക്കും, അതും പേ ടി.എം പ്രകാരമാണ് തുക കൊടുക്കേണ്ടത് ആധുനിക സംവിധാനമുള്ള മൊബെൽ ഇല്ലാത്ത ആർക്കും കയ്യിലുള്ള ചെറിയ തുക കൊടുത്ത് ഇവിടുന്ന് ഒന്നും വാങ്ങാൻ കിട്ടില്ല, ഇവിടെ ആർക്കും വായിക്കാനാകാത്ത, ആരും വായിക്കരുതെന്ന ഉദ്ദേശത്തോടെ കുപ്പി വെള്ളവും പ്ലാസ്റ്റിക് കവറും വച്ചിരിക്കുന്ന ടി പോയ് വിരിയായ് ആണ് അറിയിപ്പ് വച്ചിരിക്കുന്നത് ആതായത് ആരും വായിക്കരുത് എന്ന് ചുരുക്കം, ഇതിൽ എഴുതി വച്ചിരിക്കുന്നതാകട്ടെ എക്കോണമി മീൽ, 20: രൂപ, ജനതാഖാന 20' സ്നാക്ക് മീൽ 50 രൂപ, 200 മില്ലി സീൽഡ് ഗ്ലാസ്സ് വാട്ടർ 3 രൂപ .. ഇതെല്ലാം അതിമനോഹരമായ് ആരും വായിക്കാതിരികുന്ന രീതിയിൽ എഴുതി വച്ചിട്ടുണ്ട് പക്ഷെ ഇതൊന്നും ഇവിടെ കിട്ടില്ല കുപ്പിവെള്ളം 15 രൂപക്ക്, മലയാളികളുടെ ഉച്ചഭക്ഷണം സൗത്ത് ഇന്ത്യൻ മീൽസ് 80 രൂപ ഉച്ചക്ക് ചെന്നാൽ സ്റ്റേഷനകത്തെ വെജിറ്റേറിയൻ സ്റ്റാളിൽ ഇത് കിട്ടിയാൽ ഭാഗ്യം കാരണം അവർ പറയുന്ന കണക്കിൽ ഒരു 50 ഊണ് തയ്യാറാക്കിയാൽ ഭാഗ്യം പിന്നെയെല്ലാം കച്ചവടക്കാരൻ്റെ ഇഷ്ടത്തിന് യാത്രക്കാരൻ കഴിച്ചോളണം അതായത് ബിരിയാണി. 140 രൂപക്ക്, 80 രൂപ കയ്യിൽ വച്ച് യാത്ര ചെയ്യുന്നവന് 140 രൂപയുണ്ടെങ്കിൽ മാത്രം പട്ടിണി കിടക്കാതെ യാത്ര ചെയ്യാം, ജനതാ ബാനയിൽ എത്ര പേർക്ക് കൊടുക്കും എന്ന് ചോദിച്ചാൽ ഒരു ദിവസം 5 പേർ (അഞ്ച് പേര്) വാങ്ങുമത്രെ, 3 രൂപക്ക് 200 മില്ലി കുടിവെള്ളം യാത്രികൻ്റെ സ്വപ്നം മാത്രം ദൈവം അനുഗ്രഹിച്ച് ജനങ്ങൾക്ക് കുടിക്കാനുള്ള കുടിവെള്ളപ്പെപ്പ് ഫ്ലാറ്റ്ഫോമുകളിൽ ഉണ്ടാവാറെയില്ല, എല്ലാം അവിടെ കച്ചവടം നടത്തുന്ന ആളിൻ്റെ കയ്യിൽ നിന്ന് ഉയർന്ന വില കൊടുത്ത് വാങ്ങണം, മേൽപറഞ വില കുറഞ്ഞ ഭക്ഷണം ജനറൽ കംപാർട്ട്മെൻ്റിൻ്റെ അടുത്ത് ഐ ആർസി, ടി സി, വില്ക്കുന്നു എന്ന് പറയുമ്പോൾ പ്രസ്തുത പേ,ടി.എം, ഫ്ലാറ്റ്ഫോമിൽ കചവടം നടത്തുന്ന മുതലാളിയുടെ അക്കൗണ്ടിലേക്കാണ് പോകുന്നത് അപ്പോൾ പിന്നെ എങ്ങനാണ് ഐ.ആർ സി ടി, സി. നടത്തുന്നത് എന്ന് പറയുന്നതെന്ന് മനസിലാകുന്നില്ല. ഇനി യാത്രികരുടെയും റെയിൽവേയുടെയും എല്ലാ വിധ കാര്യങളും കൃത്യമായ് യഥാസമയം കണ്ട് പിടിക്കാനും ഉത്തരവാദപ്പെട്ടവർക്ക് വിവരങ്ങൾ കൈമാറാൻ സുശക്തമായ ഇൻറലിജൻസ് സംവിധാനങ്ങൾ ഉണ്ടെങ്കിലും അതൊന്നും തങ്ങൾക്ക് ബാധകമല്ലെന്നും കച്ചവട മുതലാളിമാരുടെ കയ്യിൽ നിന്ന് കിട്ടുന്നതെന്തെങ്കിലും വാങ്ങി നക്കി തിന്നാനും നടക്കുന്ന ചില ഉദ്യോഗസ്ഥൻമാരാണ് രാജ്യ സേവകനായ പ്രധാനമന്ത്രി സാധാരണക്കാർക്ക് വേണ്ടി ശുഭയാത്രക്കായ് സുരക്ഷിത യാത്രക്കായ് ഒരുക്കുന്ന സംവിധാനങ്ങൾ അട്ടിമറിക്കാൻ കൂട്ടുനില്ക്കുന്നത്