ഇടതുപക്ഷത്തിന് വിടുപണി ചെയ്യുന്ന കമല്‍ രാജിവയ്ക്കണം :യുവമോര്‍ച്ച

ഇടതുപക്ഷത്തിന് വിടുപണി ചെയ്യുന്ന കമല്‍ രാജിവയ്ക്കണം :യുവമോര്‍ച്ച

തിരുവനന്തപൂരം: ഇടതൂപക്ഷത്തിന് വിടുപണി ചെയ്യുന്ന കേരള ചലച്ചിത അക്കാദമി ചെയർമാൻ കമൽ രാജീവയ്ക്കണമെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ. ചലച്ചിത്ര അക്കാദമിയെ ഇടതുവത്കരിക്കാനുള്ള നീക്കം അപലപനീയമാണ്.അക്കാദമി ചെയർമാൻ കമൽ സംസ്കാരിക വകുപ്പ് മന്ത്രിക്കയച്ച കത്ത് അത്യന്തം ഗുരുതര സാഹചര്യത്തിലേക്ക് വിരൽചൂണ്ടുന്നതാണ്. ചലച്ചിത അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താൻ നാലോളം ആളുകളെ സ്ഥിരപ്പെടുത്തണമെന്ന പരാമർശം ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലു വിളിയാണ്. ഇടതുപക്ഷ ഭരണത്തിൽ സർക്കാർ ജോലിക്കുള്ള പ്രധാന മാനദണ്ഡം സിപിഎം അനുഭാവം മാത്രമാണെന്ന് വ്യക്തമായിരിക്കുകയാണന്നും പഹുൽ കൃഷ്ണൻ ആരോപിച്ചു.
പിഎസ് സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് ഇടതുപക്ഷ അനുഭാവികളെയും ബന്ധുക്കളെയും
സർക്കാരിന്റെ എല്ലാ വകുപ്പുകളിലും വ്യാപകമായി സ്ഥിരപ്പെടുത്തുകയാണ്.രണ്ട് ലക്ഷത്തോളം പിൻവാതിൽ നിയമനങ്ങളാണ് ഈ സർക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുള്ളത്. പിഎസ്സിയെ മറികടന്ന് നടത്തുന്ന നിയമനങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ തയാറാകണമെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു