തീവണ്ടികളിൽ കുടിവെള്ളം നല്കാതെ പാൻട്രി വിഭാഗവും ,റെയിൽവേയും,
കൊച്ചി: രൂക്ഷമായ വേനലിൽ യാത്രക്കാർക്ക് കുടിവെള്ളം നിഷേധിച്ച് പാൻട്രി വിഭാഗം, ഭക്ഷണം, കുടിവെള്ളം മുതലായവ വിതരണം ചെയ്യുന്ന ഏജൻസികൾ അമിത വിലക്ക് ശീതളപാനീയ കുപ്പികൾ മാത്രം വില്ക്കുമ്പോൾ കുടിവെള്ളം - ശുദ്ധമായ ജലം കിട്ടാതെ ട്രയിനിൽ യാത്രക്കാർ വലയുകയാണ്.തിരുവനന്തപുരം ചെന്നെ മെയിലിലാണ് ഇത് അനുഭവപ്പെട്ടത്, തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെ എത്തിയിട്ടും കുടിക്കാനുള്ള ജലം വില്ക്കാൻ ആരും തയ്യാറായില്ല എന്നാൽ അമിത വിലക്ക് ശീതളപാനീയങ്ങൾ അവശ്യം പോലെ കച്ചവടം ചെയ്യുന്നു.പ്രായമായവർക്കും, ജീവിത ശൈലി രോഗം ഉള്ളവർക്കും ഈ ശീതളപാനീയങ്ങൾ കുടിക്കാൻ സാധിക്കില്ല, ദാഹത്തിന് കുടിവെള്ളം മാത്രമാണ് ഉപയോഗിക്കാൻ പറ്റുക, ഐ ആർ റ്റി സി,യാണ് ഭക്ഷണകാര്യങ്ങളുടെ നോഡൽ ഏജൻസി എങ്കിലും ആര് ആരോട് പരാതി പറയും എന്ന നിലയിലാണ് ഇതൊന്നും പരിശോധിക്കാനോ, അന്വേഷിക്കാനോ ഉത്തരവാദപ്പെട്ടവർ ആരും ഇല്ല ഉണ്ടെങ്കിൽ തന്നെ കൈക്കുലി വാങ്ങി സുഖിമാൻമാരായ് വിലസുന്ന 'ഇവരെ തേടി യാത്രക്കാർ എങ്ങനെ പരാതി പറയുമെന്നാണ്, എറണാകുളം റയിൽവേ സ്റ്റേഷനുകളിലെ ഫ്ലാറ്റ്ഫോമുകളിലെ കുടിവെള്ള പൈപ്പിൽ ഒരു നേരവും വെള്ളം ഒഴുകാൻ സമ്മതിക്കില്ല, പ്രത്യേകിച്ച് ട്രയിനുകൾ ഫ്ലാറ്റ്ഫോമുകളിൽ വരുമ്പോൾ, ഈ കുടിവെള്ളപെപ്പുകൾ തകരാറാക്കുന്നത് ഫ്ലാറ്റ്ഫോമിലെ വെള്ളകുപ്പികൾ ചിലവാകാൻ വേണ്ടി അവിടുത്തെ സ്റ്റാളുകാരുടെ വൃത്തികെട്ട മനുഷ്യത്വരഹിതമായ കച്ചവട തന്ത്രമാണ്, സ്റ്റാളുകളിലെ ഭക്ഷണ പദാർത്ഥങ്ങളുടെയോ, കുടിവെള്ളത്തിൻ്റെ ലഭ്യത യോ, ഗുണനിലവാരമോ ഒന്നും ശ്രദ്ധിക്കാൻ ഹെൽത്ത് ഇൻസ്പക്ടർക്കോ, സ്റ്റേഷൻ മാനേജർ മാർക്കോ തീരെ സമയം കിട്ടാറുമില്ല, യാത്രക്കാരെ സംബന്ധിച്ചുള്ള ക്ഷേമകാര്യങ്ങളും സൗകര്യക്കുറവുകളും അന്വേഷിച്ച് ഉത്തരവാദിത്വപ്പെട്ട റെയിൽവെ ഇൻ്റലിജൻസ് വിഭാഗവും ഇത് ശ്രദ്ധിക്കുന്നുമില്ല,ഈ കടുത്ത വേനലിലെങ്കിലും ചൂടു യാത്ര ഒഴിവാക്കി ശുഭയാത്രക്ക് വഴിയൊരുക്കണമെന്നാണ് യാത്രക്കാരുടെ അപേക്ഷ,
Comments (0)