ബ്രഹ്മപുരം, കൊച്ചിയെ കൊന്നൊടുക്കുന്ന ആറ്റംബോംബായോ?
കൊച്ചി: നഗരകേന്ദ്രീകരണബഹുവിധ മാലിന്യങ്ങളുടെ ഡംബിംഗ് യാർഡായ ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ ഈ പ്രാവശ്യത്തെ തീപിടുത്തം, തുടർ പ്രവർത്തനങ്ങളും കൊച്ചിയെയും പരിസര പ്രദേശത്തെയും മനുഷ്യരുടെയും സമസ്ത ജന്തു സസ്യ ജീവജാലങ്ങളുടെയും നശിപ്പിക്കുന്ന മന്ദഗതിയിൽ പ്രവർത്തിക്കുന്ന എന്നാൽ ദീർഘകാലങ്ങൾ വരെ ശേഷിക്കുന്ന വിഷലിപ്തമായ അണുബോംബായി തീർന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു സമാധാനത്തിന് സംശയം എന്ന വാക്ക് ഉപയോഗിക്കാം പക്ഷെ യാഥാർത്ഥ്യത്തെ വിസ്മരിക്കാതിരിക്കാൻ കഴിയില്ല, കൊച്ചിയിലും പരിസര പ്രദേശങ്ങളിൽ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിന് ഓരോ വ്യക്തിയിൽ നിന്നും നഗരസഭ പ്രതിഫലം നല്ലൊരു തകയായ് ബലമായ് വാങ്ങുന്നുണ്ട്, കൂടാതെ ഇത് ബ്രന്മ പുരത്ത് നിന്ന് നീക്കം ചെയ്യാനും നല്ലൊരു തുക കരാറുകാർക്ക് നല്കുന്നുണ്ട്, ഈ മാലിന്യത്തിൽ നിന്ന് റീ സൈക്കിളിംഗ് പ്രോസസിന് ഉപയോഗമായ വ കരാറുകാർ വിറ്റ് കാശാക്കുന്നു, ബാക്കിയുള്ളവ നീക്കം ചെയ്ത് സംസ്ക്കരിക്കാനും നഗരസഭ കരാറുകാർക്ക് കോടികൾ നൽകുന്നുണ്ട് നിർദ്ദിഷ്ട കാലാവധി കഴിഞ്ഞിട്ടും ഈ മാലിന്യം പ്രസ്തുത കരാറുകാർ നീക്കം ചെയ്യാതെ തീയിട്ട് നശിപ്പിച്ചത് നല്ല ഉദ്ദേശത്തോടു കൂടിയല്ല, നഗരസഭയിലെ ഉദ്യോഗസ്ഥരും രാഷ്ടീയക്കാരും മാലിന്യ ഇടപാടിലൂടെ കോടികളാണ് സമ്പാദിക്കുന്നത് സാധാരണ പന്നികളാണ് അമേധ്യ മുൾപ്പെടെയുള്ള മാലിന്യങ്ങൾ തിന്ന് തടിച്ച് കൊടുക്കുന്നത് എന്നാൽ ബ്രഹ്മപുരം മാലിന്യത്തിൽ നിന്നും തിന്നും കട്ടും കയ്യിട്ട് വാരിയും തടിച്ചുകൊഴുക്കുന്നത് പന്നികൾ പോലും നാണിക്കുന്ന രീതിയിൽ രാഷ്ട്രീയക്കാരും കരാറുകാരുമാണ് ഇവിടുത്തെ കരാറുകാർ രാഷ്ട്രീയ നേതാക്കൻമാരുടെ ബിനാമികളാണ്,, ബ്രഹ്മപുരം തീപിടുത്തവും അത് അണക്കുന്നതും ദിവസങ്ങൾ എടുത്തു സാധിച്ചേക്കാം പക്ഷെ ഇത് ഒരു മനുഷ്യനിർമ്മിത അണ് ബോംബാണെന്ന കാര്യം നാം വിസ്മരിക്കരുത്. വലിയ, ഏക്കർ കണക്കിനുള്ള മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നതിനെ 'slow atom bomb' explosion എന്ന് വേണമെങ്കിൽ വിളിക്കാം. കാരണം അത് അത്രയ്ക്കും മാരകമാണ്. പത്തോ, ഇരുപതോ അടി ഘനത്തിലുള്ള മാലിന്യക്കൂമ്പാരത്തിന്റെ അടിയിൽ നടക്കുന്നത് ഓക്സിജന്റെ അഭാവത്തിലുള്ള anaerobic decomposition ആയിരിക്കും. അതിൽ നിന്ന് ബഹിർഗമിക്കുന്ന വാതകങ്ങളിൽ ജ്വലനസ്വഭാവമുള്ള മീഥേൻ ഗ്യാസ് ഉണ്ടാവുമെന്നതുകൊണ്ട് ഒരിക്കൽ തീ പിടിച്ചാൽ അണയ്ക്കുക ഏതാണ്ട് അസാദ്ധ്യമായ കാര്യമാണ്. മീഥേൻ വാതകങ്ങൾ കത്തുമ്പോൾ ഉണ്ടാവുന്ന ഉയർന്ന താപത്തിൽ ജന്തുജീവികളുടെ ആരോഗ്യത്തെ അതിഭീകരമായ വിധത്തിൽ ബാധിക്കാനിടയുള്ള അനേകം മാരകമായ രാസസംയുക്തങ്ങൾ കൂടിയുണ്ടാവും എന്നതാണ് അത് ഒരു slow atom bomb ആണെന്ന് പറയാനുള്ള കാരണം. അണുബോംബുകൾ പൊട്ടുമ്പോഴുണ്ടാവുന്ന നാശം നേരിട്ട്, അപ്പോൾത്തന്നെയാണ് ജീവജാലങ്ങളെ ബാധിക്കുകയെങ്കിൽ, ഇതങ്ങിനെയല്ല, അനേക കാലം നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഇതുണ്ടാക്കുക. ജൈവമാലിന്യങ്ങൾ, ഹാലൊജനേറ്റഡ് പ്ലാസ്റ്റിക്കുകളുമായി(PVC പോലുള്ളവ) ചേർന്ന് ഭാഗിക ജ്വലനം(പുക അതിന്റെ ലക്ഷണമാണ്) നടക്കുമ്പോൾ ഉണ്ടാവുന്ന ഏറ്റവും ഭീകരനായ വിഷമാണ് ഡയോക്സിനുകൾ(Dioxins) മനുഷ്യൻ നിർമ്മിച്ചിട്ടുള്ള രാസസംയുക്തങ്ങളിൽ ഏറ്റവും മാരകവും, അപകടകാരികളുമായവയാണ് ഡയോക്സിനുകൾ. ആദ്യമായി ഇവയുടെ മാരകീയത തിരിച്ചറിഞ്ഞത് വിയറ്റ്നാം യുദ്ധത്തിന് ശേഷമായിരുന്നു. അന്ന് അമേരിക്ക അവിടുള്ള കാടുകളിൽ ഒളിച്ചിരുന്ന ഗറില്ലാ പടയാളികളെ പിടിക്കാനായി തളിച്ച(defoliant) 'ഏജന്റ് ഓറഞ്ച്' എന്ന TCDD ഡയോക്സിൻ യുദ്ധം അവസാനിച്ചതിന് ശേഷമുണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങൾ ലോകചരിത്രത്തിൽ അന്നുവരെ ഉണ്ടായിട്ടുള്ളതിനേക്കാൾ ഭീകരമായിരുന്നു. അതോടെയാണ് ഡയോക്സിനുകൾ എത്രമാത്രം അപകടകാരികളാണെന്നു തിരിച്ചറിഞ്ഞത്. കാൻസർ മുതൽ ജനിതവൈകല്യങ്ങൾ വരെ, ഞരമ്പുകൾ തലച്ചോർ എന്നിവയെ മാരകമായി ബാധിക്കുന്ന രോഗങ്ങൾ മുതൽ വന്ധ്യത വരെ, ശ്വാസം മുട്ട് മുതൽ ത്വക്ക് രോഗങ്ങൾ വരെ. അങ്ങിനെ നമ്മിലേക്ക് പ്രവേശിക്കുന്ന അവയുടെ അളവും, കാലവുമനുസരിച്ച് ഒരിക്കലും പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് സകല ജീവജാലങ്ങൾക്കും അതുണ്ടാക്കുന്നത്. ഭൂരിപക്ഷം കൊച്ചിക്കാർക്കും ഇപ്പോൾ അറിയുന്ന ഒരേയൊരുകാര്യം മാലിന്യക്കൂമ്പാരത്തിലെ തീപിടിത്തം മൂലമുള്ള പുക അവർക്ക് ശ്വാസം മുട്ട് , കണ്ണുനീറ്റൽ എന്നിങ്ങനെയുള്ള ചില്ലറ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്നത് മാത്രമാണ്. പക്ഷെ സംഗതിയുടെ കിടപ്പത്ര സുഖകരമല്ല. കുറഞ്ഞപക്ഷം ഭാവിയിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ചു ശരിയായ അവബോധമുള്ളവർക്കെങ്കിലും. ലോകത്ത് ചിരഞ്ജീവികൾ എന്ന് വിളിക്കാവുന്ന രാസസംയുക്തങ്ങളിൽ ഒന്നാണ് ഡയോക്സിനുകൾ. അതുകൊണ്ട് ഒരിക്കൽ പരിസ്ഥിതിയിലേക്ക് അവയെ തുറന്നുവിട്ടാൽ തലമുറ, തലമുറകളോളം അവർ നാശം വിതച്ചുകൊണ്ടിരിക്കും. അതാണ് പ്ലാസ്റ്റിക്കുകൾ ഒരിക്കലും കത്തിക്കരുതെന്ന് പറയുന്നതും, നിയമം വഴിയായി അത് തടയാനുള്ള കാരണവും. ഭാവിയിൽ കൊച്ചിയിലും, പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങളിൽ, അവരുടെ അനന്തര തലമുറകളിൽ ഉണ്ടാവാനിടയുള്ള ജനിതക രോഗങ്ങൾ, വന്ധ്യത, കാൻസർ എന്നിവയുടെ അഭൂതപൂർവ്വമായ വളർച്ചയെ ആരും ഇന്നത്തെ തീപിടിത്തവുമായി ബന്ധിക്കില്ലെന്നത് ഉറപ്പാണ്, പക്ഷേ ബന്ധം ഉണ്ടാവുമെന്ന് ഏതൊരു Environmental Chemistry ക്കാരനും ഉറപ്പാണ്. മാലിന്യം ഒരിക്കലും അലംഭാവത്തോടെ കാണേണ്ട വിഷയമല്ല. അത് ശരിയായവിധം കൈകാര്യം ചെയ്തില്ലെങ്കിൽ അണുബോംബുകളെക്കാൾ മാരകമാണ്.
കടപ്പാട്: പ്രസാദ് പോളിന്റെ ലേഖനം.
Comments (0)