സപ്തതിച്ചിരിയിൽ ജഗതി; മടങ്ങി വരവറിയിച്ച് ബന്ധുക്കൾ

സപ്തതിച്ചിരിയിൽ ജഗതി; മടങ്ങി വരവറിയിച്ച് ബന്ധുക്കൾ

തിരുവനന്തപുരം : മലയാളത്തിന് ചിരിയുടെ വകഭേദങ്ങൾ കാട്ടിത്തന്ന ജഗതി ശ്രീ കുമാറിന് സപ്തതി. കുടുംബാംഗങ്ങൾ ഒരുക്കിയ ആഘോഷത്തിൽ പിറന്നാൾ കേക്ക് നുണഞ്ഞ് പുഞ്ചിരിച്ച് പ്രിയനടൻ. സദ്യയും കേക്ക് മുറിക്കലുമായി പേയാട്ടെ വീട്ടിലായിരുന്നു ചൊവ്വാഴ്ച ജഗതിയുടെ സപ്തതിയാഘോഷം.

ഭാര്യ ശോഭ, മക്കളായ പാർവതി, രാജ്കുമാർ, മരുമകൻ ഷോൺ ജോർജ് എന്നിവരും ചെറുമക്കളുമാണ് പിറന്നാൾ ദിനത്തിൽ ജഗതിക്കൊപ്പമുണ്ടായിരുന്നത്. അച്ഛന്റെ കൈപിടിച്ച് മകൻ രാജ്കു രാജ്കുമാർ പിറന്നാൾ കേക്ക് മുറിപ്പിച്ചു. ചെറുചിരിയോടെ മധുരം നുണഞ്ഞ ജഗതിക്ക് മക്കളും മരുമക്കളും പിറന്നാൾ ചുംബനവും നൽകി.

വിപുലമായ സപ്തതിയാഘോഷം തീരുമാനിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ അത് കുടുംബത്തോടൊപ്പമുള്ള ചെറിയ ആഘോഷമാക്കി ചുരുക്കി ആയിരുന്നു.തൃക്കേട്ടയാണ് ജന്മനക്ഷത്രം. പിറന്നാൾ ദിനത്തിൽ ശ്രീചിത്ര പൂവർ ഹോം അന്തേവാസികൾക്ക് സമ്മാനം നൽകുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജഗതി എട്ടുവർഷമായി സിനിമയിലില്ല. അച്ഛൻ ഈ വർഷം സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന മകൻ രാജ് കുമാർ അറിയിച്ചു. ആരോഗ്യസ്ഥിതി അനുസരിച്ചുള്ള കഥാപാത്രങ്ങളുമായി ചില സിനിമാപ്രവർത്തകർസംഭവിച്ചിട്ടുണ്ടെന്നും രാജ്കുമാർ പറഞ്ഞു. കഴിഞ്ഞവർഷം രണ്ട് പരസ്യചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു.