നഗരസഭയിൽ പ്രവർത്തിക്കുന്ന ആശുപത്രിക്ക് രജിസ്ട്രേഷനും ലൈസൻസുമില്ല,, DM0 യുടെ കത്തിന് കലക്ടർക്ക് പുല്ലുവില .
പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ട് പ്രവർത്തിക്കുന്ന CV R മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് ചട്ടപ്രകാരം പ്രവർത്തിക്കാൻ മതിയായ രേഖകളും രജിസ്ട്രേഷനും ലൈസൻസും ഇല്ലെന്ന് സി 2/107 22/21 ഫയൽ പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ കളക്ടർക്ക് വിവരം ധരിപ്പിച്ചിട്ടും ഈ നിയമ ലംഘനത്തിനെതിരെ കളക്ടരുടെ ഓഫീസ് നടപടിയെടുക്കാത്തത് ചില പ്രത്യേക താത്പര്യം കൊണ്ടായിരിക്കാമെന്ന് നാട്ടുകാർ ആരോപിക്കുന്നു.29 ബെഡുകൾ മാത്രം പ്രവർത്തിക്കാൻ അനുവദനീയമായ കെട്ടിടത്തിന് അനുമതിക്കായ് അപേക്ഷ സമർപ്പിക്കുമ്പോൾ 298. 7 സ്ക്വയർ മീറ്റർ ആയിരുന്നു സൂചിപ്പിച്ചിരുന്നതെങ്കിലും അതിന് പോലും അനുമതി ലഭിക്കാതെ 1497 സ്ക്വയർ മീറ്റർ കെട്ടിടം പണി പൂർത്തിയാക്കി യാതൊരു അനുമതിപത്രവും കൂടാതെ ആശുപത്രിയുടെ പ്രവർത്തനം തുടങ്ങി എന്ന് മാത്രമല്ല നിരവധി രോഗികൾക്ക് ഓപ്പറേഷനുകൾ വരെ നടത്തിക്കഴിഞ്ഞു., നിയമപ്രകാരം അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ ഉത്ഘാടനത്തിന് സ്ഥലം MLA യും പങ്കെടുത്തു, ഉത്ഘാടനം നടത്തിക്കഴിഞ്ഞ് റഗുലൈ റൈസ് തന്ത്രപൂർവ്വം നടത്താമെന്നാണവർ കണക്ക് കൂട്ടുന്നത്, അതിനായ് മണ്ണാർക്കാട് നഗരസഭാധികൃതർ ഇവരുടെ അപേക്ഷ നിശ്ചിത സമയത്തിനുള്ളിൽ തീർപ്പു കല്പിക്കാതെയിരിക്കുമ്പോൾ ഹൈക്കോടതിയിൽ നിന്ന് പ്രത്യേക ഉത്തരവ് വാങ്ങാമെന്ന തന്ത്രവും ഇവർ സ്വീകരിക്കുന്നു. അതിനായ് നഗരസഭാ ഉദ്യോഗസ്ഥർ മനപൂർവ്വം ഫയൽ നീക്കം പല ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് തടഞ്ഞ് വക്കുകയും ചെയ്യും, ചരിത്ര പ്രാധാന്യമുള്ള കുന്തിപ്പുഴയുടെ തീരത്ത് നിന്ന് വെറും 45.. മീറ്റർ ദൂരം മാത്രം അകലം പാലിച്ച് നിർമിച്ച ഈ കെട്ടിടം പരിസ്ഥിതി നിയമം പൂർണമായ് ലംഘിച്ചിരിക്കയാണ്, ചട്ടപ്രകാരം 100 മീറ്റർ അകലം ഈ സ്ഥാപനത്തിന് ബാധകമല്ലെന്നാണ് നഗരസഭയുടെ വാദം, ഇവിടുന്നുള്ള മാലിന്യങ്ങൾ കുന്തിപ്പുഴയിലൂടെ ഒഴുകി ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള ശ്രോതസ്സായ ഭാരതപ്പുഴയിലേക്കാണ് എത്തി ചേരുന്നത്, സാധാരണക്കാരൻ ഒരു കക്കുസ് പണിയണമെങ്കിൽ പോലും നഗരസഭയുടെ മുൻകൂർ അനുമതി വേണം, മടിശ്ശീലയിൽ നോട്ടുകെട്ടുമായ് വരുന്നവർക്ക് എന്ത് നിയമം? അടുത്തിടെ പ്രവാസികളായവരുൾപ്പെടെ തങ്ങളുടെ ജീവിതമാർഗത്തിന്നായ് പണിത കെട്ടിടങ്ങളുടെ നിർമാണത്തിന് മുൻകൂർ അനുമതിയില്ലാതെ പണി കഴിപ്പിച്ചു എന്ന കാരണത്താൽ ഉദ്യോഗസ്ഥർ അനുമതിപത്രം നൽകാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത നാട്ടിൽ രാഷ്ട്രീയ, - സാമ്പത്തിക പിൻതുണയുള്ളവർക്ക് എന്തും ആവാം എന്നുള്ള ഉദാഹരണമാണ് ഈ ആശുപത്രി,അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന ഈ കെട്ടിട സമുച്ചയത്തിൽ ചികിത്സക്കായ് വരുന്നവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷപോലും നിയമപ്രകാരം ലഭിക്കുകയില്ല .
Comments (0)