സണ്ണി ലിയോണും ഭർത്താവും മുൻകൂർജാമ്യത്തിന് ഹൈക്കോടതിയിൽ
കൊച്ചി : കേരളത്തിലും വിദേശത്തുമായി ഷോകളുടെ പേരിൽ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിൽ ചലച്ചിത്ര നടി സണ്ണി ലിയോൺ, ഭർത്താവ് ഡാനിയേൽ വെബർ, ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരൻ സുനിൽ രജനി എന്നിവർ ഹൈക്കോടതിയിൽ മുൻകൂർജാമ്യഹർജി നൽകി. പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് എടുത്ത കേസിലാണിത്. ഹർജി സണ്ണി ലിയോണും ബുധനാഴ്ച കോടതി പരിഗണിച്ചേക്കും. ഭർത്താവ് ഡാനിയേലും 39 ലക്ഷം വാങ്ങിയെന്നത് അടിസ്ഥാനരഹിതമാണെന്ന് ഹർജിയിൽ പറയുന്നു. 30 ലക്ഷമാണ് ഫീസെന്നും തുക പൂർണമായി തന്നാലേ പരിപാടി നടത്തൂ എന്നും ആദ്യമേ അറിയിച്ചിരുന്നു. തീയതികളും വേദിയും പലതവണ മാറ്റിയശേഷം ഒടുവിൽ കൊച്ചിയിൽ 2018 ഫെബ്രുവരി 14-ന് പരിപാടി നിശ്ചയിച്ചു.അന്ന് എത്തിയെങ്കിലും തുക മുഴുവൻ നൽകാതെ ഷോ നടത്തണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. അത് അംഗീകരിച്ചില്ല. അത് സിവിൽതർക്കം മാത്രമാണ്. വിശ്വാസവഞ്ചനയുൾപ്പെടെ ക്രിമിനൽ കുറ്റം നിൽക്കില്ല. പരാതിക്കാരൻ രാഷ്ട്രീയസ്വാധീനം മൂലം അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് ഹർജിയെന്നും പറയുന്നു.
Comments (0)