കെ-ഫോൺ സംവാദം തുടങ്ങുംമുമ്പേ വിവാദത്തിലേക്ക്
കൊച്ചി : കെ-ഫോൺ കെ.എസ്.ഇ.ബി.യെ എങ്ങനെ ബാധിക്കും'എന്ന വിഷയത്തിൽ കെ.എസ്.ഇ.ബി.എൻജിനിയേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സംവാദം വിവാദത്തിലേക്ക്. പ്രാസംഗികരായി അസോസിയേഷൻ ക്ഷണിച്ച് കെ.എസ്.ഇ.ബി. ഐ.ടി.വിഭാഗത്തിലെ ഉന്നതരെല്ലാം പങ്കെടുക്കാനാവില്ലെന്നു പറഞ്ഞ് കൈയൊഴിഞ്ഞു. കെ-ഫോണിനെ എതിർക്കുന്ന സംഘടന നടത്തുന്ന സംവാദത്തിൽ പങ്കെടുത്താലുണ്ടാകുന്ന ഭവിഷ്യത്തുകളോർത്താണ് ഉദ്യോഗസ്ഥർ വിസമ്മതമറിയിക്കുന്നതെന്നാണ് സൂചന.വെബിനാറായാണ് അസോസിയേഷൻ 14 ന് വൈകീട്ട് സംവാദം സംഘടിപ്പിക്കുന്നത്. കെ .എസ്.ഇ.ബി.യിൽനിന്ന് ഡെപ്യൂട്ടി ചീഫ് എൻജിനിയറായി വിരമിച്ച സി.പി. ജോർജ് വിഷയാവതരണം നടത്തും. ഇതിൽ കെ- ഫോണിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നൽകാൻ കഴിയുക വൈദ്യുതിബോർഡ് ഐ.ടി. വിഭാഗം ഉന്നതർക്കാണ്.
Comments (0)